Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഴയത്ത് മന സുമേഷ് നമ്പൂതിരി പുതിയ ഗുരുവായൂർ മേൽശാന്തി; മേൽശാന്തിയാകുന്നത് മൂന്നാം തവണ; ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും

പഴയത്ത് മന സുമേഷ് നമ്പൂതിരി പുതിയ ഗുരുവായൂർ മേൽശാന്തി; മേൽശാന്തിയാകുന്നത് മൂന്നാം തവണ; ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും

മറുനാടൻ ഡെസ്‌ക്‌

ഗുരുവായൂർ: ഗുരുവായൂർ മേൽശാന്തിയായി പഴയത്ത് മന സുമേഷ് നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. 41 വയസ്സുകാരനായ സുമേഷ് നമ്പൂതിരി ക്ഷേത്രം ഓതിക്കൻ കുടുംബാംഗമാണ്. മൂന്നാം തവണയാണ് ഇദ്ദേഹം മേൽശാന്തിയാകുന്നത്. 2012 ഏപ്രിലിലും 2016 ഒക്ടോബറിലുമാണ് ഇതിനു മുൻപ് മേൽശാന്തിയായിരുന്നത്.

മുമ്പ് ഗുരുവായൂർ മേൽശാന്തിയായിരുന്ന പഴയത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മകനാണ്. ഒക്ടോബർ ഒന്നിനാണ് അദ്ദേഹം മേൽശാന്തിയായി ചുമതലയേൽക്കുന്നത്. ആറ് മാസമാണ് കാലാവധി.മേൽശാന്തി സ്ഥാനത്തേക്ക് 59 അപേക്ഷകളാണ് ലഭിച്ചത്. 50 പേർ കൂടി കാഴ്‌ച്ചയ്ക്ക് യോഗ്യത നേടി. 50 പേരിൽ നിന്നാണ് നറുക്കെടുപ്പിലൂടെ സുമേഷ് നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടത്. ക്ഷേത്രത്തിൽ തിങ്കളാഴ്ച ഉച്ചപൂജ കഴിഞ്ഞായിരുന്നു നറുക്കെടുപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP