Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദിലീപ് നിരപരാധിയെന്ന് ഉറച്ച ബോധ്യമുണ്ട്; ഇതിന്റെ പേരിൽ ദിലീപുമായി ബന്ധമുണ്ടെന്ന് പറയുന്നത് തെറ്റാണ്; നടിക്കെതിരെ പുതിയ ആരോപണങ്ങളുമായി പിസി ജോർജ്

ദിലീപ് നിരപരാധിയെന്ന് ഉറച്ച ബോധ്യമുണ്ട്; ഇതിന്റെ പേരിൽ ദിലീപുമായി ബന്ധമുണ്ടെന്ന് പറയുന്നത് തെറ്റാണ്; നടിക്കെതിരെ പുതിയ ആരോപണങ്ങളുമായി പിസി ജോർജ്

മറുനാടൻ മലയാളി ബ്യൂറോ

നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ പിന്തുണച്ചതിന് കേസുൾപ്പെടെ ഏറെ പുലിവാല് പിടിച്ചിരിക്കുകയാണ്  പിസി ജോർജ്. പക്ഷേ തന്റെ നിലപാടിൽ നിന്ന് വ്യതിചലിക്കാൻ അദ്ദേഹം ഇപ്പോഴും തയ്യാറല്ല. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ നിലപാടുകൾ കൂടുതൽ ശക്തമായി പിസി വീണ്ടും ഉന്നയിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പൊലീസ് മനപ്പൂർവ്വം വേട്ടയാടുകയാണെന്ന് ഉറപ്പിച്ചു പറയും. ഇതിന്റെ പേരിൽ ദിലീപുമായി ബന്ധമുണ്ടെന്ന് പറയുന്നത് തെറ്റാണ്. ദിലീപുമായി യാതൊരു തരത്തിലുള്ള ബന്ധങ്ങളുമില്ലെന്നും പിസി പറഞ്ഞു.

ദിലീപ് നിരപരാധിയാണെന്നതിന് നിരവധി തെളിവുകൾ തന്റെ പക്കലുണ്ട്. നടിയുടെ പേര് പറയരുതെന്ന് കോടതി പറഞ്ഞു. എന്നാൽ ഏപ്രിൽ ഒന്നിന് ഒരു മാഗസിന്റെ കവർ സ്റ്റോറിയിൽ വന്ന നടി സ്വയം ഇര താൻ തന്നെയാണെന്ന് പറഞ്ഞു. പീഡനത്തിൽ തനിക്കുണ്ടായ വേദനകളെക്കുറിച്ചും പറയുന്നുണ്ടായിരുന്നുവെന്നും പിസി പറഞ്ഞു. തനിക്കെതിരെ ആരോപണങ്ങളുന്നയിച്ച പിസിക്കെതിരെ നടി കഴിഞ്ഞ ദിവസം ആലുവ പൊലീസിൽ പരാതി നൽകിയിരുന്നു.

വാർത്താ മാധ്യമങ്ങളിലൂടെയും ചാനൽചർച്ചകളിലൂടെയും പിസി ജോർജ്ജ് അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തിയെന്ന പരാതിയിലാണ് നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. പിസി ജോർജ്ജ് നിരന്തരം തനിക്ക് മാനഹാനിയുണ്ടാക്കുന്ന രീതിയിൽ പ്രസ്താവനകൾ നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തത്.

നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ദിലീപിനെ പിന്തുണച്ചു കൊണ്ട് പി.സി.ജോർജ്ജ് പ്രസ്താവനകൾ നടത്തിയിരുന്നു. ഈ പ്രസ്താവനയിൽ അക്രമിക്കപ്പെട്ട നടിക്കെതിരെയും മോശമായ അഭിപ്രായ പ്രകടനം നടത്തി.' ക്രൂരമായി ആക്രമിക്കപ്പെട്ട നടിയെങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് ഷൂട്ടിങ്ങിനു പോയി, ഏതാശുപത്രിയിലാണ് അവർ ചികിൽസ തേടിയത്'എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

അക്രമത്തെ അതിജീവിച്ച നടിയെ ഇകഴ്‌ത്തുന്ന പ്രസ്താവന നടത്തിയ പിസിക്കെതിരെ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. എന്നാൽ വനിതാ കമ്മീഷൻ തന്നെ തൂക്കിക്കൊല്ലുമോ എന്നും അൽപം ഉള്ളി കാട്ടിയാൽ കരയാമായിരുന്നു എന്നും പരിഹസിച്ച പി.സി ജോർജ് തനിക്ക് നോട്ടീസയച്ചാൽ സൗകര്യമുള്ള സമയത്ത് ഹാജരാകുമെന്നാണ് പരസ്യമായി പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP