Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള രാഷ്ട്രീയത്തിലെ അതികായന് യാത്രാമൊഴി ചൊല്ലാൻ കാത്ത് രാഷ്ട്രീയ കേരളം തിരുനക്കരയിൽ; കൂടുവിട്ടു കൂടുമാറിയ പി.സി. ജോർജ്ജിനെ മൈൻഡ് ചെയ്യാതെ ഇടത്-വലത് നേതാക്കൾ; ഏകനായി ഒരറ്റത്ത് പഴയ പൂഞ്ഞാർ സിംഹം

കേരള രാഷ്ട്രീയത്തിലെ അതികായന് യാത്രാമൊഴി ചൊല്ലാൻ കാത്ത് രാഷ്ട്രീയ കേരളം തിരുനക്കരയിൽ; കൂടുവിട്ടു കൂടുമാറിയ പി.സി. ജോർജ്ജിനെ മൈൻഡ് ചെയ്യാതെ ഇടത്-വലത് നേതാക്കൾ; ഏകനായി ഒരറ്റത്ത് പഴയ പൂഞ്ഞാർ സിംഹം

മറുനാടൻ ഡെസ്‌ക്‌

തിരുനക്കര: മാണിസാറിന് യാത്രാമൊഴി ചൊല്ലാനൊരുങ്ങി രാഷ്ട്രീയ കേരളം. കോൺഗ്രസിന്റെയും കേരള കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയുമടക്കം പ്രമുഖരായ രാഷ്ട്രീയ നേതാക്കളെല്ലാവരും തന്നെ തിരുനക്കര മൈതാനിയിൽ കാത്തിനിൽക്കുന്നു. മാണിയുടെ പഴയ സഹയാത്രികനും പൂഞ്ഞാർ എംഎൽഎയും ഇന്നു മുതൽ എൽഡിഎയുടെ ഘടക കക്ഷി നേതാവുമായ പി.സി.യ ജോർജ്ജും തിരുനക്കര മൈതാനിയിലെത്തിയെങ്കിലും ഒരു നേതാവും അദ്ദേഹത്തെ തിരിഞ്ഞുപോലും നോക്കുന്നില്ല. സംഘപരിവാർ പാളയത്തിലേക്കു പോയതിന്റെ എല്ലാ പരിഭവങ്ങളും കോൺഗ്രസ്- കമ്മ്യൂണിസ്റ്റ് നേതാക്കൾ ഉൾപ്പെടെ പറയാതെ പറയുകയാണ്.

പി.സി.ജോർജ്ജ് കടന്നു വരുമ്പോൾ ഉമ്മൻ ചാണ്ടിയും വി എം. സുധീരനും തിരുവഞ്ചൂർ രാധാകൃഷ്ണനും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ള ഇടത് നേതാക്കളും കേരള കോൺഗ്രസ് നേതാക്കളും തിരുനക്കരയിലുണ്ടായിരുന്നു. എന്നാൽ, പി.സി. ജോർജ്ജ് കടന്നുവരുന്നതു കണ്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പെട്ടെന്ന് തന്നെ ഫോണിലേക്ക് ശ്രദ്ധിക്കുകയായിരുന്നു. വി എം. സുധീരന് അടുത്തെത്തിയ ജോർജ്ജ് അദ്ദേഹത്തിന് കൈകൊടുത്തെങ്കിലും എന്തെങ്കിലും സംസാരിക്കാൻ സുധീരനും തയ്യാറായില്ല. തുടർന്ന് നിരത്തിയിട്ട കസേരകളിൽ ഏറ്റവും അറ്റത്തുപോയി ജോർജ്ജ് ഇരുന്നു. കുറച്ച് കഴിഞ്ഞ് തിരുവഞ്ചൂർ അദ്ദേഹത്തിനടുത്തെത്തി കരം ഗ്രഹിച്ചു. അതിനിടെ ഉമ്മൻ ചാണ്ടിക്കു നേരെ കൈ ഉയർത്തി അഭിവാദ്യം ചെയ്‌തെങ്കിലും അപ്പോഴും അദ്ദേഹം പ്രതികരിച്ചില്ല. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരനും ജോർജ്ജിനെ മൈൻഡ് ചെയ്യാതെ കടന്നുപോയി.

കെ.എം. മാണിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇതുവരെയും തിരുനക്കരയിൽ എത്തിയിട്ടില്ല. ആയിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്കു കാണാൻ കാത്തുനിൽക്കുന്നത്. എത്ര താമസിച്ചാലും എല്ലാവർക്കും കാണാൻ അവസരമുണ്ടാകും എന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. തുടർന്ന് കേരള കോൺഗ്രസിന്റെ കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തുന്ന വിലാപയാത്ര അവിടെ നിന്നും മാണിയുടെ വീട്ടിലേക്ക് പോകും.

യുഡിഎഫിനും എൽഡിഎഫിനും ഒപ്പം നിന്ന പി.സി. ജോർജ്ജ് ഇപ്പോൾ ബിജെപിക്കൊപ്പം ചേർന്നതിന്റെ പരിഭവം നേതാക്കൾ മറച്ചുവെക്കുന്നില്ല എന്ന് ബോധ്യപ്പെടുന്നതായിരുന്നു തിരുനക്കര മൈതാനിയിലെ പെരുമാറ്റം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP