Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാലാ പിടിക്കാൻ എൻഡിഎ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണം എന്ന് പി സി ജോർജ്ജ്; നിലവിലെ സാഹചര്യം പി സി തോമസിന് അനുകൂലം; ജനപക്ഷം പാലാ സീറ്റിനായി അവകാശവാദം ഉന്നയിക്കും എന്ന വാർത്തകൾക്കിടെ നിലപാട് വ്യക്തമാക്കി പൂഞ്ഞാർ എംഎൽഎ

പാലാ പിടിക്കാൻ എൻഡിഎ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണം എന്ന് പി സി ജോർജ്ജ്; നിലവിലെ സാഹചര്യം പി സി തോമസിന് അനുകൂലം; ജനപക്ഷം പാലാ സീറ്റിനായി അവകാശവാദം ഉന്നയിക്കും എന്ന വാർത്തകൾക്കിടെ നിലപാട് വ്യക്തമാക്കി പൂഞ്ഞാർ എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലാ പിടിക്കാൻ എൻഡിഎ പൊതു സ്വതന്ത്രനെ മത്സരിപ്പിക്കണം എന്ന നിലപാടുമായി പി സി ജോർജ്ജ്. പാലാ ഉപതെരഞ്ഞെടുപ്പിൽ പി സി ജോർജ്ജിന്റെ ജനപക്ഷം പാർട്ടി സീറ്റിന് അവകാശവാദം ഉന്നയിക്കും എന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് ജോർജ്ജ് നിലപാട് വ്യക്തമാക്കിയത്.

പാലായിൽ എൻഡിഎ മത്സരിപ്പിക്കേണ്ടത് പൊതു സ്വതന്ത്രനെ ആണെന്ന് പിസി ജോർജ്ജ് പറഞ്ഞു. പൊതു സ്വതന്ത്രനായ ക്രിസ്ത്യൻ സ്ഥാനാർത്ഥിക്കാണ് എൻഡിഎയിൽ സാധ്യത കൂടുതൽ. നിലവിൽ കാര്യങ്ങൾ പിസി തോമസിന് അനുകൂലമാണെന്നും പിസി ജോർജ്ജ് പ്രതികരിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പിൽ ജനപക്ഷം എൻഡിഎയോട് സീറ്റ് ആവശ്യപ്പെടില്ലെന്നും പിസി ജോർജ്ജ് വ്യക്തമാക്കി. പാലായിൽ മത്സരിക്കാൻ സന്നദ്ധനാണെന്നും ഇക്കാര്യം എൻഡിഎ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും പിസി തോമസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേ സമയം ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി പാലായിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.

അടുത്തമാസം 23നാണ് പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുക. 27നാണ് വോട്ടെണ്ണൽ. ബുധനാഴ്‌ച്ച മുതൽ അടുത്ത മാസം നാലാം തിയതി വരെ പത്രിക സമർപ്പിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP