Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വയനാട്ടിൽ പ്രിയങ്കയുടെ സൗന്ദര്യം കാണാൻ ആളുകൂടുമെന്ന് രാഹുൽഗാന്ധി കരുതുന്നുവെന്ന് പിസി ജോർജ്ജ്; വയനാട്ടിലെ ആദിവാസികൾക്ക് സൗന്ദര്യമല്ല ജീവിതമാണ് പ്രധാനം; രാഹുൽ വയനാട്ടിൽ എത്തിയത് സുരക്ഷിതമായ മണ്ഡലമായതിനാലെന്നും പൂഞ്ഞാർ എംഎൽഎ; ആദിവാസികൾക്കെതിരെയുള്ള പരാമർശത്തിൽ പിസിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

വയനാട്ടിൽ പ്രിയങ്കയുടെ സൗന്ദര്യം കാണാൻ ആളുകൂടുമെന്ന് രാഹുൽഗാന്ധി കരുതുന്നുവെന്ന് പിസി ജോർജ്ജ്; വയനാട്ടിലെ ആദിവാസികൾക്ക് സൗന്ദര്യമല്ല ജീവിതമാണ് പ്രധാനം; രാഹുൽ വയനാട്ടിൽ എത്തിയത് സുരക്ഷിതമായ മണ്ഡലമായതിനാലെന്നും പൂഞ്ഞാർ എംഎൽഎ; ആദിവാസികൾക്കെതിരെയുള്ള പരാമർശത്തിൽ പിസിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ; വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ കൊണ്ടുവന്നാൽ സൗന്ദര്യം കാണാൻ ആളുകൾ ഓടിക്കൂടുമെന്നു രാഹുൽ ഗാന്ധി കരുതുന്നതായി കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ്. വയനാട്ടിലെ ആദിവാസികൾക്ക് സൗന്ദര്യമല്ല ജീവിതമാണ് പ്രധാനം. തൊടുപുഴയിൽ എൻഡിഎ സ്ഥാനാർത്ഥി ബിജു കൃഷ്ണന്റെ പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ജോർജ്. ആദിവസികൾക്ക് എതിരെ നടത്തിയ പിസിയുടെ പ്രസ്താവനയിൽ വ്യാപക പ്രതിഷേധമാണ് ഉണ്ടാവുന്നത്. ഇത് ആദിവാസികളെ അധിക്ഷേപിക്കുന്നതിന് തുല്യമെന്നാണ് വിമർശകർ പറയുന്നത്.

പ്രസംഗത്തിൽ രാഹുൽഗാന്ധിയ്‌ക്കെതിരെയും പിസി ആഞ്ഞടിച്ചു. ഉത്തരേന്ത്യയിൽ രാഹുൽ ഗാന്ധിയെ കേൾക്കാൻ ആളില്ല. സുരക്ഷിതമായ സീറ്റായതിനാലാണ് വയനാട്ടിലെത്തിയത്. ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങളെ ബിജെപിയിൽ നിന്ന് അകറ്റാൻ കോൺഗ്രസും മുസ്‌ലിം ലീഗും കമ്യൂണിസ്റ്റ് പാർട്ടിയും ശ്രമിക്കുന്നു.

കന്യകാ മാതാവിന്റെ പ്രതിമ ഇരിക്കുന്നത് താമരയിലാണ്. കന്യകാമാതാവിനെ സംരക്ഷിക്കുന്നതു താമരയായ നിലയ്ക്ക് ക്രിസ്ത്യാനികൾ ബിജെപിക്ക് ഒപ്പം നിൽക്കുന്നതിൽ തെറ്റില്ല. കേരളത്തിൽ എൻഡിഎ നാലു സീറ്റെങ്കിലും പിടിക്കുമെന്നും പി.സി.ജോർജ് പറഞ്ഞു.

അടുത്തിടെയാണ് പിസി ജോർജ് ജനപക്ഷം എൻഡിഎ മുന്നണിയിൽ ചേർന്നത്. ശബരിമല വിഷയത്തിൽ പിസി ജോർജ് ബിജെപിയുമായി സഹകരിക്കുകയും പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയും പ്രിയങ്കാ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗിച്ചിരുന്നു. 48 വയസുള്ള പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നായിരുന്നു പരാമർശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP