Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയുടെ നോട്ടു നിരോധനത്തിനെതിരെ ട്രെയിൻ തടയാനെത്തിയ പ്രവർത്തകർക്കെല്ലാം പിസി ജോർജിന്റെ വക ബിരിയാണി; ജോർജിന്റെ ചിത്രമുള്ള മഞ്ഞ ടീഷർട്ടും തൊപ്പിയും ധരിച്ച് ആവേശത്തോടെ സമരത്തിനിറങ്ങി ജനപക്ഷം പ്രവർത്തകർ; അഴിമതിക്കെതിരെയുള്ള പാർട്ടിയുടെ പ്രഖ്യാപനം രക്തസാക്ഷി ദിനത്തിൽ

മോദിയുടെ നോട്ടു നിരോധനത്തിനെതിരെ ട്രെയിൻ തടയാനെത്തിയ പ്രവർത്തകർക്കെല്ലാം പിസി ജോർജിന്റെ വക ബിരിയാണി; ജോർജിന്റെ ചിത്രമുള്ള മഞ്ഞ ടീഷർട്ടും തൊപ്പിയും ധരിച്ച് ആവേശത്തോടെ സമരത്തിനിറങ്ങി ജനപക്ഷം പ്രവർത്തകർ; അഴിമതിക്കെതിരെയുള്ള പാർട്ടിയുടെ പ്രഖ്യാപനം രക്തസാക്ഷി ദിനത്തിൽ

കൊച്ചി: അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചയാളാണ് പിസി ജോർജ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു കക്ഷിയുടേയും പിൻബലമില്ലാതെ സ്വന്തം മണ്ഡലമായ പൂഞ്ഞാറിൽ നിന്ന് വിജയിച്ച് കരുത്തുകാട്ടിയ പിസി ജോർജ് ജനപക്ഷമെന്ന സ്വന്തം പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കാനും ഒരുങ്ങുകയാണ്.

ഇതിനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെ നോട്ടുനിരോധനത്തിനെതിരെ ജോർജും പാർട്ടിയും സമരവുമായി രംഗത്തെത്തിയപ്പോൾ സമരഭടന്മാർക്ക് വിശപ്പകറ്റാൻ ബിരിയാണി വിളമ്പിയത് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുകയാണ്.

നോട്ടുനിരോധനം തീർന്ന് അതിന്റെ കെടുതികൾ ഒട്ടൊക്കെ തീർന്നുവരുന്നതിനിടെയാണ് ജനപക്ഷം സമരവുമായി എത്തിയതെന്ന വിമർശനവും ഉയരുന്നുണ്ട്. എറണാകുളം നോർത്ത് റയിൽവേ സ്‌റ്റേഷനിലായിരുന്നു പിസി ജോർജ് എംഎൽഎയുടെ നേതൃത്വത്തിൽ ജനപക്ഷം പ്രവർത്തകർ ട്രെയിൻ തടയൽ സമരം നടത്തിയത്.

ഡൽഹിയിലേക്കുള്ള നിസാമുദിൻ-തുരന്തോ ട്രെയിനാണ് ജോർജും അണികളും ചേർന്ന് തടഞ്ഞത്. 'കറൻസി ആന്ദോളൻ' എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു സമരപരിപാടി.

കേരളത്തിൽ എന്ത് സമരം നടന്നാലും അത് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയുന്നില്ലെന്നും കേരളം എന്ന ഒരു സംസ്ഥാനം ഉണ്ടെന്ന് മനസ്സിലാക്കണമെന്നും അതുകൊണ്ടാണ് ഇത്തരമൊരു സമരപരിപാടിയുമായി മുന്നിട്ടിറങ്ങാൻ തീരുമാനിച്ചതെന്നും പിസി ജോർജ് പറഞ്ഞു. ഇതിന് പിന്നാലെയാണ് സമരത്തിന് ശേഷം അണികൾക്ക് ഊർജം പകരാനുള്ള ജോർജിന്റെ ബിരിയാണി വിതരണവും നടന്നത്.

ജോർജിന്റെ ചിത്രവും ജനപക്ഷം എന്ന് എഴുത്തുമുള്ള മഞ്ഞ ടീഷർട്ടും ധരിച്ചായിരുന്നു അണികളെല്ലാം എത്തിയത്. സമരപരിപാടിയിൽ 5000 ത്തിലധികം പേർ പങ്കെടുത്തുവെന്ന് ജനപക്ഷം പാർട്ടി നേതാവ് പ്രതികരിച്ചു. പൂഞ്ഞാർ, മുണ്ടക്കയം, കോട്ടയം, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് സമരത്തിനെത്തിയതെന്നും ജനുവരി 23ന് തിരുവനന്തപുരത്ത് റിസർവ് ബാങ്ക് ഓഫീസിന് മുന്നിൽ പാർട്ടിയുടെ ധർണ്ണയുണ്ടെന്നും പാർട്ടി നേതാവ് പ്രതികരിച്ചു.

ഗാന്ധിജിയുടെ രക്തസാക്ഷിദിനമായ ജനുവരി 30ന് ജനപക്ഷ പാർട്ടി ഔദ്യോഗികമായി നിലവിൽ വരും. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുകയാണ് പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP