Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരത്തുകാരിയായ അമ്മയുടെ കാമുകൻ മകളെ പീഡിപ്പിച്ചത് തമിഴ്‌നാട്ടിലെ ഫാമിൽ; ഒപ്പം കൂടി രണ്ട് സൂഹൃത്തുക്കളും; തെന്മല പൊലീസ് അന്വേഷിക്കുന്ന പീഡനക്കേസ് ഇങ്ങനെ

തിരുവനന്തപുരത്തുകാരിയായ അമ്മയുടെ കാമുകൻ മകളെ പീഡിപ്പിച്ചത് തമിഴ്‌നാട്ടിലെ ഫാമിൽ; ഒപ്പം കൂടി രണ്ട് സൂഹൃത്തുക്കളും; തെന്മല പൊലീസ് അന്വേഷിക്കുന്ന പീഡനക്കേസ് ഇങ്ങനെ

തെന്മല: പതിനാറുകാരിയെ പീഡിപ്പിച്ചെന്നു പരാതിയിൽ ഒരാൾ കസ്റ്റഡിയിൽ. രണ്ടുപേർക്കായി പൊലീസ് തിരച്ചിൽ നടത്തുന്നു. പെൺകുട്ടിയുടെ അമ്മയുടെ കൂടെ ഇപ്പോൾ താമസിക്കുന്ന ആളും മറ്റു രണ്ടുപേരും ചേർന്ന് പീഡിപ്പിച്ചെന്നാണു പരാതി. അമ്മയുടെ കൂടെ താമസിക്കുന്ന ആൾ നിരന്തരം പീഡിപ്പിച്ചിരുന്നതായും പറയുന്നു. തമിഴ്‌നാട് ഒരു ഫാമിൽ ജോലി ചെയ്തുവരികയായിരുന്നു തിരുവനന്തപുരം സ്വദേശികളായ പെൺകുട്ടിയും അമ്മയും പ്രതികളിലൊരാളും.

അവിടെനിന്നു കഴിഞ്ഞ ദിവസം പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയെന്ന പരാതി തെന്മല പൊലീസിന് ആര്യങ്കാവ് സ്വദേശിയുടെ സഹായത്തോടെ മാതാവ് നൽകിയിരുന്നു. ഇന്നലെ പെൺകുട്ടിയും പ്രതിയും വീട്ടിൽ തിരിച്ചെത്തിയെന്ന് ആര്യങ്കാവ് സ്വദേശി തെന്മല പൊലീസിനെ അറിയിച്ചു. പൊലീസ് പെൺകുട്ടിയെയും അമ്മയെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ പീഡനം നടന്നതായി തെളിഞ്ഞു. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു. പുനലൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഈ കുടുംബം ഒന്നരവർഷം മുൻപ് ആര്യങ്കാവിന് അടുത്തൊരു ഫാമിൽ ജോലി ചെയ്തിരുന്നു.

അമ്മയുടെ കൂടെ താമസിക്കുന്ന ആളിന്റെ സ്വഭാവദൂഷ്യം മൂലം ഫാം ഉടമ ഇവരെ അവിടെ നിന്നു പറഞ്ഞുവിടുകയായിരുന്നു. പിന്നീടാണ് പുളിയറയിൽ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP