Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്എൻഡിപി മൈക്രോ ഫിനാൻസ് അഴിമതിയിൽ തട്ടിയെടുത്തതു കോടികൾ; വായ്പ നൽകേണ്ട പണം തിരിമറി നടത്തിയതു വ്യാജരേഖ ഉപയോഗിച്ച്; വി എസിന്റെ ആരോപണം ശരിവയ്ക്കുന്ന രേഖകൾ പുറത്തുവിട്ട് പീപ്പിൾ ടിവി

എസ്എൻഡിപി മൈക്രോ ഫിനാൻസ് അഴിമതിയിൽ തട്ടിയെടുത്തതു കോടികൾ; വായ്പ നൽകേണ്ട പണം തിരിമറി നടത്തിയതു വ്യാജരേഖ ഉപയോഗിച്ച്; വി എസിന്റെ ആരോപണം ശരിവയ്ക്കുന്ന രേഖകൾ പുറത്തുവിട്ട് പീപ്പിൾ ടിവി

തിരുവനന്തപുരം: എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ രേഖകൾ പുറത്ത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ കോടികളുടെ അഴിമതിയുടെ രേഖകൾ പീപ്പിൾ ടിവിയാണു പുറത്തുവിട്ടത്.

അതിനിടെ, വി എസിന്റെ ആരോപണങ്ങൾ അവജ്ഞയോടെ തള്ളുന്നുവെന്നു വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചിരുന്നു. അവജ്ഞയോടെ തള്ളിക്കളഞ്ഞാലും താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് വെള്ളാപ്പള്ളി മറുപടി പറയേണ്ടി വരുമെന്നു വി എസ് മാദ്ധ്യമങ്ങളോടു പറഞ്ഞു.

ശാഖായോഗങ്ങൾ വഴി എസ്എൻഡിപി നടത്തിയ മൈക്രോ ഫിനാൻസ് പദ്ധതിയുടെ മറവിലാണ് വെള്ളാപ്പള്ളി അഴിമതി നടത്തിയതെന്നാണു രേഖകളുടെ അടിസ്ഥാനത്തിൽ പീപ്പിൾ ടിവി സമർഥിക്കുന്നത്. രണ്ടു ശതമാനം പലിശയ്്‌ക്കെടുത്ത പണം പന്ത്രണ്ടു ശതമാനം പലിശയ്ക്കു വായ്പ നൽകിയാണു തിരിമറി നടത്തിയതെന്നു പീപ്പിൾ ടിവി പുറത്തുവിട്ട രേഖകളിൽ പറയുന്നു. പത്തുശതമാനം ആളുകൾക്കു മാത്രമാണ് വായ്പ ലഭിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

പല മൈക്രോഫിനാൻസ് സ്വയം സഹായ സംഘങ്ങളും വ്യാജമാണെന്നും അന്വേഷണത്തിൽ വ്യക്തമായതായി പീപ്പിൾ ടിവി റിപ്പോർട്ടു ചെയ്യുന്നു. പദ്ധതി നടപ്പാക്കിയ പതിനാലു ജില്ലകളിലും പിന്നാക്ക വിഭാഗ വികസന കോർപറേഷൻ അന്വേഷണം നടത്തിയപ്പോഴും വെള്ളാപ്പള്ളി നടത്തിയതു വൻ അഴിമതിയാണ്. പല ഗുണഭോക്താക്കൾക്കും പദ്ധതിയെക്കുറിച്ചും വായ്പയെക്കുറിച്ചും അറിയില്ല. ഇതോടെ, വ്യാജരേഖ നിർമ്മിച്ചാണ് വെള്ളാപ്പള്ളി പണം കൈകാര്യം ചെയ്തതെന്നു വ്യക്തമായി. ഇത്തരത്തിൽ സാധാരണക്കാരുടെ പേരിൽ മൂന്നു കോടി രൂപയോളമാണ് വെള്ളാപ്പള്ളി തിരിമറി കാട്ടിയതെന്നാണു ചാനൽ റിപ്പോർട്ട് ചെയ്യുന്നത്.

കോഴിക്കോട് ജില്ലയിൽ അനുവദിക്കേണ്ടിയിരുന്ന 1.18 ലക്ഷത്തിൽ നാൽപതു ലക്ഷം രൂപ മാത്രമാണ് സ്വയം സഹായ സംഘങ്ങൾക്കു ലഭിച്ചത്. ആലപ്പുഴയിൽ ഇല്ലാത്ത സ്വയം സഹായ സംഘങ്ങളുടെ പേരിലും ഇല്ലാത്ത ആളുകളുടെ പേരിലും പണം വെട്ടിപ്പു നടത്തി. തൃശൂർ ചാലക്കുടിയിൽ പത്തുലക്ഷം മാത്രമാണ് എത്തിച്ചത്. മലപ്പുറത്ത് ഇരുപതു ലക്ഷം എത്തിക്കേണ്ട സ്ഥാനത്ത് ഒമ്പതു ലക്ഷം രൂപ മാത്രമാണ്. പല ജില്ലകളിലും പണം നൽകിയതിന്റെ രേഖകൾ പോലുമില്ല.

സാധാരണക്കാരായ നിരവധി പേരെ എസ്എൻഡിപി നേതൃത്വം വഞ്ചിച്ചു എന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. അഞ്ചു കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി നൽകേണ്ടിയിരുന്നത്. പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽനിന്നു പറ്റിയ അഞ്ചു കോടിയിൽ രണ്ടരക്കോടിയിൽ താഴെ തുക മാത്രമാണ് ജനങ്ങൾക്കു വിതരണം ചെയ്തത്. 2003 മുതൽ 2009 വരെ ഈ പദ്ധതിയുടെ കീഴിൽ പത്തരക്കോടി രൂപയും വിതരണം ചെയ്തിട്ടുണ്ട്. ഇതിന്റെ വിവരം ഇപ്പോൾ ലഭ്യമായിട്ടില്ലെന്നും ഇതു കൂടി പുറത്തുവരുമ്പോൾ വെള്ളാപ്പള്ളി നടത്തിയ വമ്പൻ അഴിമതിയുടെ വിവരങ്ങളായിരിക്കും പുറത്തുവരികയെന്നും പീപ്പിൾ ടിവി റിപ്പോർട്ടു ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP