Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വായടയ്‌ക്കെടി പെണ്ണേ എന്നാക്രോശിച്ച് കടന്നുപിടിച്ചപ്പോൾ ആദ്യം പതറിപ്പോയി: ഒടുവിൽ രക്ഷയായത് സ്വയരക്ഷാക്ലാസിലെ പാഠം; എറണാകുളം-ഗുരുവായൂർ പാസഞ്ചറിൽ സന്യാസവേഷധാരിയിൽ നിന്ന് വിദ്യാർത്ഥിനിക്ക് രക്ഷയായത് കുരുമുളകു സ്‌പ്രേ

വായടയ്‌ക്കെടി പെണ്ണേ എന്നാക്രോശിച്ച് കടന്നുപിടിച്ചപ്പോൾ ആദ്യം പതറിപ്പോയി: ഒടുവിൽ രക്ഷയായത് സ്വയരക്ഷാക്ലാസിലെ പാഠം; എറണാകുളം-ഗുരുവായൂർ പാസഞ്ചറിൽ സന്യാസവേഷധാരിയിൽ നിന്ന് വിദ്യാർത്ഥിനിക്ക് രക്ഷയായത് കുരുമുളകു സ്‌പ്രേ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൂർവാശ്രമത്തിലെ പേരറിയില്ല. ഇപ്പോൾ സ്വാമി ഭാഗ്യാനന്ദ സരസ്വതി. എറണാകുളം-ഗുരുവായൂർ പാസഞ്ചറിലായിരുന്നു ഇയാളുടെ അക്രമം. വനിതാ കംപാർട്ട്‌മെന്റിൽ എൻജിനീയറിങ് വിദ്യാർത്ഥിനിയെ ആക്രമിച്ച ഇയാളെ റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തു. വയനാട് അമ്പലവയൽ സ്വദേശി ഭാഗ്യാനന്ദസരസ്വതി(70)യെന്ന പേരാണു പ്രതി പൊലീസിനോടു പറഞ്ഞത്. വിദ്യാർത്ഥിനിയുടെ പരാതിയിൽ അറസ്റ്റു ചെയ്ത ഇയാളെ കോടതി റിമാൻഡ് ചെയ്തു.

വെള്ളിയാഴ്ച പുലർച്ചെയാണു സംഭവം. ആറുമണിയോടെ ട്രെയിനിൽ കയറിയ പ്രതിയോട് അതു വനിതാ കംപാർട്ട്‌മെന്റാണെന്നു യാത്രക്കാരികൾ പറഞ്ഞെങ്കിലും ഇയാൾ ഇറങ്ങാൻ തയാറായില്ല. സ്ത്രീകളുടെ സമീപത്തിരുന്നു മോശം ഭാഷയിൽ സംസാരിച്ചു തുടങ്ങിയതോടെ പലരും എഴുന്നേറ്റു മാറി.

ഇയാളുടെ പ്രവർത്തിയെ ചോദ്യം ചെയ്ത എൻജിനീയറിങ് വിദ്യാർത്ഥിനിയെ 'വായടയ്‌ക്കെടി പെണ്ണേ..' എന്നു പറഞ്ഞു കൈകളിൽ കടന്നുപിടിച്ചു. കുതറി മാറാൻ ശ്രമിച്ചപ്പോൾ കൈപിടിച്ചു പിരിച്ചു. പ്രായമുണ്ടെങ്കിലും ആരോഗ്യവാനായ പ്രതിയുടെ പിടിയിൽ നിന്നും കുതറി മാറാൻ വിദ്യാർത്ഥിനിക്കു കഴിഞ്ഞില്ല.

ഒടുവിൽ ബാഗിൽ സൂക്ഷിച്ചിരുന്ന കുരുമുളകു സ്‌പ്രേ സന്യാസവേഷധാരിയുടെ മുഖത്തടിച്ചാണു വിദ്യാർത്ഥിനി ഇയാളുടെ പിടിയിൽ നിന്നു രക്ഷപ്പെട്ടത്. മുഖംകഴുകി തിരിച്ചെത്തിയ പ്രതി യുവതി ലഹരിമരുന്നു മുഖത്തു സ്‌പ്രേ ചെയ്തതായി ആരോപിച്ചു ബഹളമുണ്ടാക്കി ആളെക്കൂട്ടി. ഓടിക്കൂടിയ പലരും പെൺകുട്ടിയുടെ ചിത്രം മൊബൈലിൽ പകർത്താൻ തുടങ്ങിയതോടെ കംപാർട്‌മെന്റിലുണ്ടായിരുന്ന മറ്റു യാത്രക്കാരികൾ യഥാർഥത്തിൽ നടന്ന സംഭവങ്ങൾ റെയിൽവേ പൊലീസിനെ അറിയിക്കുകയായിരുന്നു.

ഒരാഴ്ച മുൻപ് കോളജിൽ പെൺകുട്ടികൾക്കു വേണ്ടി സ്വയരക്ഷാ ക്ലാസ് നടത്തിയപ്പോൾ വിതരണം ചെയ്ത കുരുമുളകു സ്‌പ്രേ കൈവശമുണ്ടായിരുന്നതിനാലാണു രക്ഷപ്പെട്ടതെന്നു പെൺകുട്ടി മൊഴി നൽകി. ട്രെയിൻ അങ്കമാലിയിൽ എത്തിയപ്പോൾ പ്രതി കടന്നു കളയാൻ ശ്രമിച്ചെങ്കിലും പൊലീസ് അറസ്റ്റു ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP