Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലക്കാട്ടുതാഴം ബംഗ്ലാദേശ് കോളനിയിലെ 1700-ളം കുടുബംഗങ്ങൾക്ക് സർക്കാർ ചെലവിൽ ഭക്ഷണം; പെരുമ്പാവൂരിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുന്നു; സാമൂഹിക കിച്ചണിൽ നേരിട്ട പരിശോധന നടത്തി എസ് പി

പാലക്കാട്ടുതാഴം ബംഗ്ലാദേശ് കോളനിയിലെ 1700-ളം കുടുബംഗങ്ങൾക്ക് സർക്കാർ ചെലവിൽ ഭക്ഷണം; പെരുമ്പാവൂരിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുന്നു; സാമൂഹിക കിച്ചണിൽ നേരിട്ട പരിശോധന നടത്തി എസ് പി

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: പാലക്കാട്ടുതാഴം ബംഗ്ലാദേശ് കോളനിയിലെ 1700-ളം കുടുബംഗങ്ങൾക്ക് സർക്കാർ ചെലവിൽ ഭക്ഷണം കിട്ടി തുടങ്ങി. രണ്ട് ദിവസം മുമ്പാണ് ജില്ലയിലെ തന്നെ അതിഥി തൊഴിലാളികളുടെ പ്രധാന താവളമായ ഇവിടെ പ്രശ്നമാരംഭിച്ചത്. ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലും ഇവിടെ വിവിധ കെട്ടിടങ്ങളിലായി താമസിച്ചിരുന്ന അതിഥി തൊഴിലാളികൾ മുറിവിട്ട് പുറത്തിറങ്ങുകയും പ്രദേശമാകെ ചുറ്റിക്കറങ്ങുകയും ചെയ്യുതായിട്ടായിരുന്നു ഇവിടെ നിന്നും പുറത്തുവന്ന വിവരം.

ഇതെക്കുറിച്ച് അന്വേഷിക്കുന്നതിനും ആവശ്യമായ മുന്നറിയിപ്പുകൾ നൽകുന്നതിനും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് അധികൃതരും പൊലീസും തഹസീൽദാർ ഉൾപ്പെടെ റവന്യൂവകുപ്പധികൃതരും താമസിയാതെ കോളനിയിലെത്തി .സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻപൊലീസ് സംഘവും സ്ഥലത്തെത്തി. ഈയവസരത്തിലാണ് തങ്ങൾക്ക് ഭക്ഷണവും വെള്ളവും കിട്ടുന്നില്ലന്ന് ചൂണ്ടിക്കാണിച്ച് ഇവിടുത്തെ താമസക്കാർ അധികൃതർ മുമ്പാകെ എത്തുന്നത്.ഉടൻ അധികൃതർ കെട്ടിട ഉടമകളെ ഫോൺചെയ്ത് വരുത്തി.താമസക്കാർക്ക് ഭക്ഷണവും വെള്ളവും നൽകണമെന്നാവശ്യപ്പെട്ടപ്പോൾ ഇവിരിൽ ഭൂരിഭാഗവും ഒഴിഞ്ഞുമാറി.സർക്കാർ നിർദ്ദേശപ്രകാരം തുറക്കുന്ന സാമൂഹ്യകിച്ചണിൽ നിന്നും ഇവർക്ക് ഭക്ഷണമെത്തിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

ഇത് ഒരിക്കലും നടപ്പാക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചതോടെ കെട്ടടഉടമകൾ പല ഒഴിവുകിഴുകളും നിരത്ത് ഉത്തരവാദിത്വത്തിൽ നിന്നും പിൻവലിയുകയായിരുന്നു.ഏറെ നേരം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇവരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സർക്കാർ ഉത്തരവാണെന്നും നടപ്പിലാക്കിയില്ലങ്കിൽ പൊലീസിൽ ഏൽപ്പിക്കുമെന്നൊക്കെ അധികൃതർ ഭീഷിണിപ്പെടുത്തിയിട്ടും ഇക്കൂട്ടർ സഹകരിക്കുന്നതിൽ വിമുഖതകാണിക്കുകയായിരുന്നു.പ്രദേശത്ത് തടിച്ചുകൂടിയ നാട്ടുകാർ കെട്ടിട ഉടമകളെ കൈകാര്യം ചെയ്യുന്ന സ്ഥിതിയിലേയ്ക്കും കാര്യങ്ങൾ നീങ്ങി.ഇതോടെ ഭയപ്പാടിലായ ഇവരിൽ ഭൂരിപക്ഷവും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറായി.

എന്നാൽ 50 -ളം പേരെ താമസിപ്പിച്ചിരുന്ന കെട്ടിട ഉടമ മാത്രം തന്റെ കൈയിൽ പണമില്ലന്നും എന്തുവേണമെങ്കിലും ചെയ്തോളു എന്നും മറ്റും പറഞ്ഞ് അധികൃതരെ വെല്ലുവിളിക്കുകയായിരുന്നു.അറസ്റ്റുചെയ്ത് ജീപ്പിൽക്കയറ്റുമെന്ന സാഹചര്യത്തിൽ ഇയാളും മനസ്സില്ലാമനസ്സോടെ അധികൃതരുടെ പിടിവാശിക്കുപിന്നിൽ കീഴടങ്ങി. കെട്ടിട ഉടമകൾ നിർദ്ദേശം പാലിക്കാൻ തയ്യാറായെങ്കിലും ഇതിന്റെ സുഗമായ നടത്തിപ്പ് എങ്ങിനെ വേണമെന്നകാര്യത്തിൽ അധികതരിൽ ആശങ്കയുയർന്നു.തുടർന്ന് ജില്ലാകളക്ടർ എസ് സുഹാസും ജില്ലാ പൊലീസ് മേധാവി എസ് കാർത്തിക്കും ആർ ഡി ഒ യുമടക്കമുള്ളവർ സംയുക്തമായി ആലോചിച്ച് കോളനിയിൽത്തന്നെ സാമൂഹിക കിച്ചൺ നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇന്നലെ എസ് പി യും ആർ ഡി ഒ യും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.എസ് പിക്കൊപ്പം വൻ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.തുടർന്ന് കോളനിവാസികളെ മൈക്കിലൂടെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി.ഇന്നലെ വൈകിട്ടുമുതൽ ഇവിടെ സാമൂഹിക കിച്ചൺ പ്രവർത്തനം ആരംഭിച്ചു.ബന്ധപ്പെട്ട അധികൃതരുടെ നിരീക്ഷണത്തിലാണ് ഇവിടെ ഭക്ഷണം തയ്യാറാക്കുന്നത്.കോളനിയിലെ താമസക്കാരുടെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.ഇന്ന് രാവിലെ പൊങ്ങ്ചോട് ആദിവാസിക്കോളനിയിലേയ്ക്കുള്ള യാത്രയ്ക്കിടെ എസ് പി കോളനിയിലെ സാമൂഹിക ്അടുക്കളയിലെത്തി പ്രവർത്തനം വിലയിരുത്തി.

കോളനിവാസികളിൽ നിന്നും ശല്യം നേരിടുന്നതായുള്ള പ്രദേശവാസികളുടെ പാരാതിക്കും പരിഹാരമായി.കോളനിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ്പോസ്റ്റും ഇന്നലെ തുറന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP