Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മേളവും ചൂടും മുറുകി; ചെമ്പട മേളത്തിനിടെ പെരുവനം കുട്ടൻ മാരാർ തലകറങ്ങി വീണു; ആരോഗ്യ സ്ഥിതിയിൽ ആശങ്കയില്ലെന്ന് ഡോക്ടർമാർ; ഇലഞ്ഞിത്തറ മേളത്തിൽ പങ്കെടുത്തേക്കും  

മേളവും ചൂടും മുറുകി; ചെമ്പട മേളത്തിനിടെ പെരുവനം കുട്ടൻ മാരാർ തലകറങ്ങി വീണു; ആരോഗ്യ സ്ഥിതിയിൽ ആശങ്കയില്ലെന്ന് ഡോക്ടർമാർ; ഇലഞ്ഞിത്തറ മേളത്തിൽ പങ്കെടുത്തേക്കും   

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: പാറമേക്കാവ് വിഭാഗത്തിന്റെ ചെമ്പട മേളത്തിനിടെ പെരുവനം കുട്ടൻ മാരാർ തലകറങ്ങി വീണു. ചൂട് കനത്തതോടെയാണ് മാരാർക്ക് തളർച്ച അനുഭവപ്പെട്ടത്. കുട്ടൻ മാരാരെ ആശുപത്രിയിലേക്ക് മാറ്റി . കടുത്ത ചൂടിനെ തുടർന്നുണ്ടായ അസ്വാസ്ഥ്യമാണ് പെരുവനം കുട്ടന്മാരാരെ ബാധിച്ചത്. കുട്ടൻ മാരാരെ ആശുപത്രിയിലേക്ക് മാറ്റി. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭ്യമാകുന്ന വിവരം. ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഇലഞ്ഞിത്തറ മേളത്തിൽ പങ്കെടുക്കാൻ അദ്ദേഹം എത്തുമെന്നാണ് സൂചന.

പാരമ്പര്യ പ്രൗഢിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം. കോങ്ങാട് മധുവിന്റെ പ്രമാണത്തിൽ വാദ്യാലയം അനുഭവിക്കാൻ പ്രമുഖർ ഉൾപ്പടെ നൂറുകണക്കിന് മേള പ്രേമികൾ അണിനിരന്നു. ബ്രഹ്മസ്വം മഠത്തിൽ പതികാലത്തിൽ തൃ പുടച്ചന്തം വിരിഞ്ഞു പൂത്തുലഞ്ഞു. പല്ലാവൂർ ശൈലിയിൽ പ്രാമാണികനായ കോങ്ങാട് മധു തിമിലയിൽ സ്ഥുടം ചെയ്ത താളവട്ടങ്ങൾ ചെർപ്പുളശ്ശേരി ശിവൻ ശുദ്ധമദ്ദളത്തിലേക്ക് പകർത്തി. തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റി തിരുവമ്പാടി ചന്ദ്രശേഖരൻ വാദ്യത്തിന് ആനച്ചന്തമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP