Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല; കണ്ണൂരിൽ പെട്രോൾ പമ്പ്-പാചകവാതക തൊഴിലാളികൾ സമരത്തിലേക്ക്; സമരമുഖത്ത് സിഐ.ടി.യു അടക്കമുള്ള സംഘടനകളും

തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല; കണ്ണൂരിൽ പെട്രോൾ പമ്പ്-പാചകവാതക തൊഴിലാളികൾ സമരത്തിലേക്ക്; സമരമുഖത്ത് സിഐ.ടി.യു അടക്കമുള്ള സംഘടനകളും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന ഉടമകളുടെ നിലപാടിൽ പ്രതിഷേധിച്ച് ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ സമരത്തിലേക്ക്.സർക്കാർ പ്രഖ്യാപിച്ച അവധികൾ അനുവദിക്കുക, തൊഴിലാളികളെ ക്ഷേമനിധിയിൽ ചേർക്കുന്നതിൽ ഉടമകൾ കാട്ടുന്ന അലംഭാവം അവസാനിപ്പിക്കുക, ഇ.എസ്‌ഐ, പി.എഫ് എന്നിവ നടപ്പാക്കാത്ത ഉടമകൾക്കെതിരെ നടപടിയെടുക്കുക, ശമ്പളം മാസാദ്യം നൽകുക, 24 മണിക്കൂർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നൈറ്റ് അലവൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫ്യൂവൽ എംപ്ലോയീസ് യൂനിയൻ (സിഐ.ടി.യു) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.

പ്രശ്‌നപരിഹാരത്തിന് തൊഴിൽ വകുപ്പ് അധികൃതർ ഉടൻ ഇടപെടണമെന്ന് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കെ.വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എ. പ്രേമരാജൻ, പി. ചന്ദ്രൻ, പി. പ്രകാശൻ, എ.കെ. ഉമേഷ് എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP