Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്തെ പെട്രോൾ പമ്പുടമകൾ നടത്തിയ അനിശ്ചിതകാല സമരം പിൻവലിച്ചു; തീരുമാനം സർക്കാർ നടത്തിയ ചർച്ചയെത്തുടർന്ന്; പെട്രോളിയം ഡീലേഴ്‌സിന് ലൈസൻസിന് ഏകജാലക സംവിധാനം നടപ്പിലാക്കും

സംസ്ഥാനത്തെ പെട്രോൾ പമ്പുടമകൾ നടത്തിയ അനിശ്ചിതകാല സമരം പിൻവലിച്ചു; തീരുമാനം സർക്കാർ നടത്തിയ ചർച്ചയെത്തുടർന്ന്; പെട്രോളിയം ഡീലേഴ്‌സിന് ലൈസൻസിന് ഏകജാലക സംവിധാനം നടപ്പിലാക്കും

കൊച്ചി: പെട്രോൾ പമ്പുകളുടെ ലൈസൻസുകൾ പുതുക്കി നൽകാത്ത എണ്ണക്കമ്പനികളുടെ നിലപാടിൽ പ്രതിഷേധിച്ച് പമ്പുടമകൾ നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. സർക്കാരുമായി നടത്തിയ ചർച്ചയെത്തുടർന്നാണു തീരുമാനം. പെട്രോളിയം ഡീലേഴ്‌സിന് ലൈസൻസിന് ഏകജാലക സംവിധാനം നടപ്പിലാക്കാൻ ചർച്ചയിൽ തീരുമാനമായി.

ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തിലാണ് ഇന്നലെ രാത്രിമുതൽ പെട്രോൾ പമ്പുകൾ അടച്ചിട്ട് അനിശ്ചിതകാല സമരം തുടങ്ങിയത്. നേരത്തെ, സമരം അവസാനിപ്പിക്കാൻ സർക്കാർ നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ തീരുമാനമായിരുന്നില്ല. ഇതിനെ തുടർന്ന് വീണ്ടും ചർച്ച നടത്തുകയായിരുന്നു.

എണ്ണകമ്പനികളുടെ നിലപാട് പുതിയ ലൈസൻസുകൾ സ്വീകാര്യമല്ലെന്നായിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്നും അവർ അറിയിച്ചിരുന്നു. ഇന്നലെ അർധരാത്രി മുതൽ രണ്ടായിരത്തിലധികം പമ്പുകളാണ് അടഞ്ഞുകിടന്നത്. പമ്പുകളുടെ പ്രവർത്തനത്തിനായി മൂന്ന് ലക്ഷത്തിലേറെ ചെലവ് വരുന്ന നാല് പുതിയ ലൈസൻസുകൾ നിർബന്ധമാക്കിയതിനെതിരെയാണ് പമ്പുടമകളുടെ പ്രതിഷേധം.

!സർക്കാർ ഉടമസ്ഥതയിലുള്ള പമ്പുകളും എണ്ണ കമ്പനികൾ നേരിട്ട് നടത്തുന്ന പമ്പുകളും മാത്രമാണ് ഇന്നു തുറന്നു പ്രവർത്തിച്ചത്. പെട്രോൾ പമ്പുടമകളുടെ അനിശ്ചിതകാലസമരം മൂലം സംസ്ഥാനം ഇന്ധനക്ഷാമത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

സർക്കാരിന്റെ പമ്പുകളിൽ മണിക്കൂറുകൾ ക്യൂ നിന്നാണ് ഇന്ന് വാഹനങ്ങളിൽ പെട്രോൾ അടിച്ചത്. ഈ സാഹചര്യത്തിൽ നിരത്തുകളിലും വാഹനങ്ങൾ കുറവായിരുന്നു. അതേസമയം, സംഘടനയിൽ പെടാത്ത ഒരു വിഭാഗം പമ്പുകൾ സമരത്തിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്. അനിശ്ചിതകാല സമരമായതിനാൽ പെട്രോൾ പമ്പുകൾക്ക് മുന്നിലെല്ലാം തിങ്കളാഴ്ച വൈകീട്ട് മുതൽ വൻ തിരക്കായിരുന്നു. ഇതിനിടയിലാണ് പെട്രോൾ വില കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നതും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP