Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എഐസിസി അംഗമായിരിക്കുമ്പോൾ സീറ്റ് കിട്ടാതെ വന്നതോടെ ഇടതു പാളയത്തിൽ ചേക്കേറിയ പീലിപ്പോസ് തോമസിനും ആറന്മുള വണ്ടർ വീണാ ജോർജിനും സിപിഎം അംഗത്വം നൽകി: ഇരുവരും ഇനി പാർട്ടിയിലെ പ്രാഥമിക അംഗങ്ങൾ

എഐസിസി അംഗമായിരിക്കുമ്പോൾ സീറ്റ് കിട്ടാതെ വന്നതോടെ ഇടതു പാളയത്തിൽ ചേക്കേറിയ പീലിപ്പോസ് തോമസിനും ആറന്മുള വണ്ടർ വീണാ ജോർജിനും സിപിഎം അംഗത്വം നൽകി: ഇരുവരും ഇനി പാർട്ടിയിലെ പ്രാഥമിക അംഗങ്ങൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഇടതുപക്ഷ സഹയാത്രികരായ മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ കെഎസ്എഫ്ഇ ചെയർമാനുമായ അഡ്വ. പീലിപ്പോസ് തോമസിനും ആറന്മുളയിൽ അത്ഭുത വിജയം നേടിയ വീണാ ജോർജ് എംഎൽ ക്കും സിപിഎം അംഗത്വം നൽകി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാതെ വന്നപ്പോഴാണ് മുൻ ഡിസിസി പ്രസിഡന്റും എ ഐ സി സി അംഗവുമായിരുന്ന പീലിപ്പോസ് തോമസ് ഇടതുപക്ഷത്തേക്ക് മാറിയത്. തെരഞ്ഞെടുപ്പിൽ അമ്പേ പരാജയപ്പെട്ടുവെങ്കിലും ഇടതു ബുദ്ധിജീവിയായി പാർട്ടിക്കൊപ്പം തുടർന്നു. പിണറായി സർക്കാർ അധികാരമേറ്റപ്പോൾ കെഎസ്എഫ്ഇ ചെയർമാനുമാക്കി. പീലിപ്പോസ് തോമസിന്റെ സ്ഥാനാർത്ഥിത്വം നിയമസഭാ തെരെഞ്ഞെടുപ്പിൽ ഏറെ ഗുണം ചെയ്തതായി സിപിഎം നേതൃത്വം കണ്ടെത്തിയിരുന്നു.

ഇടതുപക്ഷ സഹയാത്രികയായിരുന്ന വീണാ ജോർജിനെതിരെ പാർട്ടി മെമ്പർ അല്ലെന്ന് പറഞ്ഞ് ചില സി പി എം നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പ്രതിവിധി കൂടിയായാണ് പാർട്ടി അംഗത്വം നൽകിയത്. ശിവദാസൻ നായരെ മലർത്തിയടിച്ച് വീണ നേടിയ വിജയം പാർട്ടി നേതാക്കളെപ്പോലും അമ്പരപ്പിച്ചിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ എണ്ണയിട്ട യന്ത്രം പോലെ പാർട്ടിയെ ശക്തമാക്കുന്നതിന് മുന്നോടിയായാണ് ഇരുവർക്കും മെമ്പർഷിപ്പ് നൽകിയത്.അംഗത്വം നേടിയ ഇരുവരും സിപിഎംജില്ലാ ആസ്ഥാനമായ ത്തനംതിട്ട ഇഎംഎസ് ഭവൻ ബ്രാഞ്ചിലായിരിക്കും പ്രവർത്തിക്കുക.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP