Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫിലിപ്പീൻസുകാരി വഹീദ ഇനി ഇന്ത്യൻ മരുമകൾ; കോട്ടയ്ക്കൽ സ്വദേശിയെ പതിറ്റാണ്ടുകൾക്ക് മുമ്പ് വിവാഹം ചെയ്ത വഹീദക്ക് ഒടുവിൽ ഇന്ത്യൻ പൗരത്വം ലഭിച്ചു

ഫിലിപ്പീൻസുകാരി വഹീദ ഇനി ഇന്ത്യൻ മരുമകൾ; കോട്ടയ്ക്കൽ സ്വദേശിയെ പതിറ്റാണ്ടുകൾക്ക് മുമ്പ് വിവാഹം ചെയ്ത വഹീദക്ക് ഒടുവിൽ ഇന്ത്യൻ പൗരത്വം ലഭിച്ചു

മലപ്പുറം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഫിലിപ്പീൻസുകാരി വഹീദ ഇനി ഇന്ത്യൻ മരുമകൾ. കോട്ടക്കൽ സ്വദേശി താജുദ്ദീൻ വഹീദയുമായി അബൂദാബിയിലെ ജോലി സ്ഥലത്തു വച്ചുണ്ടായ പരിചയം വിവാഹത്തിലെത്തിയെങ്കിലും സ്വന്തം പ്രിയതമയെ ഇന്ത്യയിൽ പൗരത്വം നൽകി താമസിപ്പിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ പതിറ്റാണ്ടായുള്ള ഈ ദമ്പതികളുടെ കാത്തിരിപ്പിനാണിപ്പോൾ വിരാമമായിരിക്കുന്നത്.

കോട്ടക്കൽ ചെറുശ്ശോല സ്വദേശി താജുദ്ദീൻ അലി അഹ്മദിന്റെ ഭാര്യ വഹീദ ദിമനലാവോ (44)യാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ പൗരത്വം സ്വീകരിച്ചത്. വഹീദ 2004 ഏപ്രിൽ മുതൽ വഹീദ ഇന്ത്യയിൽ താമസിച്ചു വരുന്നുണ്ടെങ്കിലും ഒരോ വർഷവും വിസ പുതുക്കുകയായിരുന്നു.

1998 ൽ ഫിലിപ്പീൻസിലാണ് വഹീദയും താജുദ്ദീനും വിവാഹിതരായത്. അബൂദാബിയിൽ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് ഫിലിപ്പീൻസിലെത്തി വിവാഹിതരാവുകയായിരുന്നു.

വർഷങ്ങളായി ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ച് കാത്തിരിക്കുകയായിരുന്നു വഹീദ. ഏഴു വർഷത്തിലധികം ഇന്ത്യയിൽ താമസിച്ചാലേ പൗരത്വം കിട്ടൂവെന്ന നിയമമുള്ളതിനാൽ ബന്ധുക്കളെ പിരിഞ്ഞ് ഇവിടെ കഴിയുകയായിരുന്നു. 2007ലാണ് വഹീദ ബന്ധുക്കളെ കാണാൻ വഹീദ ഫിലിപ്പീൻസിലേക്ക് പോയത്.

പ്രയാസപ്പെട്ടാണെങ്കിലും മലയാളം സംസാരിക്കാൻ ഇന്ന് വഹീദക്കു കഴിയും. ജോലി ആവശ്യാർത്ഥം താജുദ്ദീൻ ഇപ്പോൾ സ്‌കോർട്ട് ലാൻഡിലാണുള്ളത്. +2 വിദ്യാർത്ഥിനി ഫാത്തിമ ഷർസാരി, ഏഴാം ക്ലാസ് വിദ്യാർത്ഥിനി സാറ ജാസ്മിൻ എന്നിവർ മക്കളാണ്. ഇന്നലെ മലപ്പുറം കലക്ട്രേറ്റിൽ എത്തിയാണ് വഹീദ പൗരത്വം സ്വീകരിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP