Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എട്ട് വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു; കണ്ണൂരിൽ സ്വകാര്യ സ്‌കൂളിലെ കായിക അദ്ധ്യാപകനെതിരെ നടപടി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ കൗൺസിലിങ്ങിനിടെ

എട്ട് വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു; കണ്ണൂരിൽ സ്വകാര്യ സ്‌കൂളിലെ കായിക അദ്ധ്യാപകനെതിരെ നടപടി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ കൗൺസിലിങ്ങിനിടെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കായിക അദ്ധ്യാപകനെതിരെ നടപടി. കണ്ണൂർ ചന്ദനക്കാം പാറയിലെ സ്വകാര്യ സ്‌കൂളിലെ എട്ട് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയാണ് അദ്ധ്യാപകന് എതിരെ ഉയർന്നത്. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ നേതൃത്വത്തിൽ സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർത്ഥിനികൾ പരാതി നൽകിയത്. ഇതോടെ അദ്ധ്യാപകനെതിരെ സ്‌കൂൾ മാനേജ് മെന്റ് നടപടി സ്വീകരിക്കുകയായിരുന്നു.

കണ്ണൂർ പയ്യാവൂർ പഞ്ചായത്തിലെ സ്വകാര്യ ഹയർസെക്കന്ററി സ്‌കൂളിലെ കായികാധ്യാപകനെതിരെയാണ് വിദ്യാർത്ഥിനികളുടെ പരാതി. ജില്ലാ ലീഗൽ സർവ്വീസ് അഥോറിറ്റിയുടെയും ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അടുത്തിടെ സ്‌കൂളിലെ 200ലധികം കുട്ടികളെ കൗൺസിലിംഗിന് വിധേയരാക്കിയിരുന്നു. ഈ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്ത് വന്നത്. ജില്ലാ ജഡ്ജി അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ഞെട്ടിപ്പിക്കുന്ന പീഡനവിവരം വിദ്യാർത്ഥിനികൾ വെളിപ്പെടുത്തിയത്.

സ്‌കൂൾ മാനേജ്‌മെന്റ് നടപടി സ്വീകരിക്കാത്തതോടെ പി.ടി.എ ഇടപെടലോടെയാണ് ഇയാളെ സ്‌കൂളിൽ നിന്ന് സസ്‌പെന്റ് ചെയ്തത്. ഇതോടെ മാനേജ്‌മെന്റ് അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ പത്തിന് എത്തിയ ജില്ലാ സബ് ജഡ്ജി അടക്കമുള്ള കൗൺസിലിങ് സംഘത്തിന് മുൻപിലാണ് വിദ്യാർത്ഥികൾ പീഡനവിവരം വ്യക്തമാക്കിയത്.

നേരത്തെയും ഈ അദ്ധ്യാപകനെതിരെ പരാതി ഉയർന്നിരുന്നുവെങ്കിലും സ്‌കൂളിന്റെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായിരുന്നില്ല. നിരന്തരം അദ്ധ്യാപകന്റെ കയ്യിൽ നിന്ന് പീഡനം നേരിട്ടുവെന്നാണ് കുട്ടികൾ പറയുന്നത്. വിഷയത്തിൽ ശിശു സംരക്ഷണ സമിതി ഇന്ന് കണ്ണൂർ എസ്‌പിക്ക് റിപ്പോർട്ട് കൈമാറും. ഇന്ന് തന്നെ കേസിൽ തുടർ നടപടികളും ഉണ്ടാകുമെന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP