Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിശദമായ അന്വേഷണത്തിലും സംശയം സാധൂകരിക്കുന്ന ഒന്നും കണ്ടെത്താനായില്ല; ചാരനെന്ന് കരുതി കസ്റ്റഡിയിലെടുത്ത പ്രാവിനെ ബിഎസ്എഫ് മോചിപ്പിച്ചു

വിശദമായ അന്വേഷണത്തിലും സംശയം സാധൂകരിക്കുന്ന ഒന്നും കണ്ടെത്താനായില്ല; ചാരനെന്ന് കരുതി കസ്റ്റഡിയിലെടുത്ത പ്രാവിനെ ബിഎസ്എഫ് മോചിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കാലിൽ മോതിരവുമായി ജമ്മു കശ്മീരിൽ ബിഎസ്എഫ് പിടികൂടിയ പ്രാവിനെ തെളിവുകളുടെ അഭാവത്തിൽ മോചിപ്പിച്ചു. പാക് ചാരനെന്ന് കരുതി സൈനികർ കസ്റ്റഡിയിലെടുത്ത പ്രാവിനെ വിശദമായി പരിശോധിച്ചിട്ടും സംശയം സാധൂകരിക്കുന്ന ഒന്നും കണ്ടെത്താനാവാത്തതോടെയാണ് പ്രാവിനെ കണ്ടെത്തിയ സ്ഥലത്തുതന്നെ പറത്തിവിട്ടത്. ജമ്മു കശ്മീരിലെ കത്വയിൽ കണ്ടെത്തിയ പ്രവിനെ  പാക്കിസ്ഥാന്റെ ചാരവൃത്തിയെന്നു കരുതി കസ്റ്റഡിയിൽ എടുത്തിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ജമ്മുകശ്മീരിലെ അതിർത്തിപ്രദേശമായ കത്വയിൽനിന്ന്‌ പ്രാവിനെ പിടികൂടിയത്. അതിർത്തിക്കു സമീപത്തുള്ള ചദ്വാൾ പ്രദേശത്തെ ഗീതാദേവി എന്ന സ്ത്രീയുടെ വീട്ടിലെത്തിയ പ്രാവിനെ കണ്ട് കൗതുകം തോന്നിയ ഇവർ സൂക്ഷിച്ചുനോക്കിയപ്പോഴാണ് കെട്ടിലും മട്ടിലും സംശയം തോന്നിയത്. ചിറകിൽ പിങ്ക് നിറത്തിലുള്ള അടയാളവും കാലിലുണ്ടായിരുന്ന നമ്പർ രേഖപ്പെടുത്തിയ മോതിരവുമാണ്സംശയം ജനിപ്പിച്ചത്. തുടർന്ന് ബി.എസ്.എഫിനെ വിവരമറിയിച്ചു. പ്രാവിനെ കസ്റ്റഡിയിലെടുത്ത ബി.എസ്.എഫ്. ഭീകരരോ പാക് സൈന്യമോ വിവരങ്ങൾ കൈമാറാനോ ചോർത്താനോ അയച്ചതാണോയെന്ന അന്വേഷണം തുടങ്ങി. എന്നാൽ, അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.

ഇതിനിടെയാണ് ഹബീബുള്ള പ്രാവിനെ വിട്ടുകിട്ടണമെന്ന് പാക് മാധ്യമങ്ങളിലൂടെ ആവശ്യമുന്നയിച്ചത്. ഈദ് ദിനത്തിൽ താൻ പറത്തിവിട്ട പ്രാവ് അതിർത്തി കടന്നതാണെന്നും മോതിരത്തിലെ നമ്പർ തന്റെ മൊബൈൽ നമ്പറാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സമാധാനത്തിന്റെ വെള്ളരിപ്രാവിനെ ‘ഭീകര’നാക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. എന്തായാലും അന്വേഷണത്തിൽ ക്ലീൻ ചിറ്റ് കിട്ടിയതോടെ പ്രാവിനെ മോചിപ്പിക്കാൻ ബി.എസ്.എഫ്. തീരുമാനിച്ചു. പ്രാവുകളെ ചാരപ്രവൃത്തികൾക്ക് ദൂതിനായി ഉപയോഗിച്ച സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ടെന്ന് മുതിർന്ന പൊലീസുദ്യോഗസ്ഥൻ ശൈലേന്ദ്ര മിശ്ര ചൂണ്ടിക്കാട്ടി. ഇതായിരുന്നു ബി.എസ്.എഫിന്റെ ജാഗ്രതയ്ക്കു പിന്നിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP