Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ഇതര സംസ്ഥാന സംഘം; 110പേരടങ്ങുന്ന തീർത്ഥാടക സംഘം യാത്ര ഉപേക്ഷിച്ചത് എരുമേലിയിൽ വച്ച്; മലയാളികൾ ഉൾപ്പടെയുള്ള സംഘം എത്തിയത് മുംബൈയിൽ നിന്ന്; മടങ്ങുന്നത് 13 കുട്ടികളും 12 മാളികപ്പുറങ്ങളും ഉൾപ്പെടെയുള്ളവർ; ശബരിമലയിലേക്കെന്നാരോപിച്ച് യുവതിയെ ബിജെപി പ്രവർത്തകർ എരുമേലിയിൽ തടഞ്ഞു

ശബരിമലയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ഇതര സംസ്ഥാന സംഘം; 110പേരടങ്ങുന്ന തീർത്ഥാടക സംഘം യാത്ര ഉപേക്ഷിച്ചത് എരുമേലിയിൽ വച്ച്; മലയാളികൾ ഉൾപ്പടെയുള്ള സംഘം എത്തിയത് മുംബൈയിൽ നിന്ന്; മടങ്ങുന്നത് 13 കുട്ടികളും 12 മാളികപ്പുറങ്ങളും ഉൾപ്പെടെയുള്ളവർ;  ശബരിമലയിലേക്കെന്നാരോപിച്ച് യുവതിയെ ബിജെപി പ്രവർത്തകർ എരുമേലിയിൽ തടഞ്ഞു

മറുനാടൻ ഡെസ്‌ക്‌

എരുമേലി: ശബരിമലയിൽ നിരോധനാഞ്ജയും പ്രതിഷേധങ്ങളും നിലനിൽക്കേ ദർശനത്തിനെത്തിയ ഇതര സംസ്ഥാന സംഘം യാത്ര ഉപേക്ഷിച്ച് മടങ്ങി. ശബരിമലയിലെ സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷമായിരുന്നു സംഘം മടങ്ങിപ്പോകാൻ തയാറായത്. സംഘർഷ സാധ്യത മുന്നിൽ കണ്ടായിരുന്നു ഇവരുടെ മടക്കം. മുംബൈയിൽ നിന്നും 110പേരടങ്ങുന്ന സംഘമാണ് ശബരിമല സന്ദർശം എരുമേലിയിൽ അവസാനിപ്പിച്ചത്.

എരുമേലിയിലുള്ള സംഘം ആര്യൻകാവ് ക്ഷേത്രത്തിലേക്ക് പോകാനാണ് തീരുമാനം. 13 കുട്ടികളും 12 മാളികപ്പുറങ്ങളും ഉൾപ്പെട്ട സംഘമാണ് ശബരിമല ദർശിക്കാതെ മടങ്ങിപ്പോകുന്നത്. മലയാളികൾ ഉൾപ്പടെയുള്ളവരുടെ സംഘമാണ് ശബരിമലയിലേക്കുള്ള യാത്ര പകുതിയിൽ റദ്ദാക്കിയത്.

അതേസമയം ശബരിമലയിലേക്ക് പോകാൻ ഒരു യുവതി എത്തിയെന്നാരോപിച്ച് എരുമേലിയിൽ ബിജെപിയുടെ പ്രതിഷേധം. പ്രതിഷേധത്തിനായി എരുമേലി ബസ് സ്റ്റാൻഡിൽ ബിജെപി പ്രവർത്തകർ ഒത്തുകൂടി. അതേസമയം, ശബരിമലയിലേക്ക് പോകാൻ എത്തിയതല്ലെന്ന് വിജയവാഡ സ്വദേശിയായ യുവതി പറഞ്ഞു.

പൊലീസ് അനുമതി നൽകിയെങ്കിലും പമ്പയിലെത്തിയ യുഡിഎഫ് സംഘം സന്നിധാനത്തേക്ക് പോയില്ല. ഗവർണറെ കണ്ട് സ്ഥിതിഗതികൾ ബോധ്യപ്പെടുത്താനാണ് യുഡിഎഫിന്റെ തീരുമാനം. സന്നിധാനത്ത് പോയി ഭക്തരെ ബുദ്ധിമുട്ടിക്കാനില്ല. എന്നാൽ ഭക്തർക്ക് വേണ്ടി തങ്ങളുടെ പ്രതിഷേധം ഇവിടെ ഉന്നയിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. നിലയ്ക്കലിലും പമ്പയിലും നിരോധനാജ്ഞ ലംഘിച്ച് പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാനായെത്തിയ കോൺഗ്രസ് നേതാക്കളെ നിലയ്ക്കലിൽ പൊലീസ് തടഞ്ഞിരുന്നു. എംഎൽഎമാരെ മാത്രമേ സന്നിധാനത്തേക്ക് കയറ്റി വിടുകയൊള്ളൂ എന്നായിരുന്നു പൊലീസ് നിലപാട്. ഇതോടെ നിലയ്ക്കലിൽ കുത്തിയിരുന്ന് നേതാക്കളും പ്രവർത്തകരും പ്രതിഷേധിക്കുകയായിരുന്നു. സാധാരണ ഭക്തരെക്കൂടി സന്നിധാനത്തേക്ക് കയറ്റിവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP