Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉയരം കൂടിയ തെങ്ങിൻ കൂട്ടവും വാഹനങ്ങളും റൺവേയുടെ കാഴ്ച മറയ്ക്കുന്നു; തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേ കാണാൻ ബുദ്ധുമുട്ടാണെന്ന പരാതിയുമായി ഒരു കൂട്ടം പൈലറ്റുമാർ

ഉയരം കൂടിയ തെങ്ങിൻ കൂട്ടവും വാഹനങ്ങളും റൺവേയുടെ കാഴ്ച മറയ്ക്കുന്നു; തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേ കാണാൻ ബുദ്ധുമുട്ടാണെന്ന പരാതിയുമായി ഒരു കൂട്ടം പൈലറ്റുമാർ

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേ കാണാൻ പ്രയാസമാണെന്ന പരാതിയുമായി ഒരുകൂട്ടം പൈലറ്റുമാർ രംഗത്ത്. ഉയരംകൂടിയ തെങ്ങുകളും വാഹനങ്ങളും റൺവേയുടെ കാഴ്ച മറയ്ക്കുന്നുവെന്നാണ് പരാതി. ഡയറക്ടർ ഓഫ് ജനറൽ സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ.) സുരക്ഷാവിഭാഗം നടത്തിയ ഓഡിറ്റിലാണ് പൈലറ്റുമാർ എയർപോർട്ട് അഥോറിറ്റിക്ക് നൽകിയ കൂട്ടപ്പരാതിയെക്കുറിച്ചുള്ളതെന്നാണ് റിപ്പോർട്ട്.

ഓൾസെയിന്റ്സ് മുതൽ വേളിവരെയുള്ള ഭാഗത്തെ ഉയരംകൂടിയ തെങ്ങിൻകൂട്ടവും മുട്ടത്തറ-പൊന്നറ പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളും റൺവേയുടെ കാഴ്ച മറയ്ക്കുന്നുവെന്നാണ് പരാതി. കാഴ്ചതടസം കാരണം റൺവേയുടെ മുഴുവൻ നീളവും ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്നാണ് പരാതി. ഓൾസെയിന്റ്സ് ഭാഗത്തുള്ള റൺവേയുടെ 200 മീറ്ററും മുട്ടത്തറ ഭാഗത്തുള്ള റൺവേയുടെ 450 മീറ്ററും ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്ന പൈലറ്റുമാർ പറയുന്നതായാണ് റിപ്പോർട്ടുകൾ. വിമാനത്താവളത്തിലെ റൺവേയുടെ നീളം 3.398 കിലോമീറ്റർ ആണ്.

ഉയരം കൂടിയ മരങ്ങൾ കൂടാതെ ടൈറ്റാനിയം ഫാക്ടറിയുടെ ചിമ്മിനിയും വിമാനങ്ങളുടെ സഞ്ചാരപാതയ്ക്ക് തടസമാകുന്നതായി പരാതിയുണ്ട്. അതിനാൽ ചിമ്മിനിയുടെ ഉയരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഫാക്ടറി അധികൃതർക്കും നഗരസഭയ്ക്കും എയർപോർട്ട് അഥോറിറ്റി കത്ത് നൽകിയിട്ടുണ്ട്.

മുട്ടത്തറ പാലത്തിലൂടെ വാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തണമെന്നും ഓൾസെയിന്റ്സ് മുതൽ വേളിവരെയുള്ള തെങ്ങുകൾ മുറിച്ചുമാറ്റണമെന്നും ഡി.ജി.സി.എ. എയർപോർട്ട് അഥോറിറ്റിക്ക് നിർദ്ദേശം നൽകിയതായും ഇതു സംബന്ധിച്ച് എയർപോർട്ട് അഥോറിറ്റി ജില്ലാ കളക്ടർക്ക് പരാതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. കോഡ് ഡി വരെയുള്ള വിമാനങ്ങളാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നുപോകുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP