Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഇവിടെ ഒരാൾ ഒരു വലിയ കൊടി ഉയർത്തിപ്പിടിക്കുന്നത് കണ്ടു; അതിൽ എന്റെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്; അതൊരു ശരിയായ രീതിയായി തോന്നുന്നില്ല'; തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി പ്രദർശിപ്പിതിന് പ്രവർത്തകരെ വിമർശിച്ച് പിണറായി വിജയൻ

'ഇവിടെ ഒരാൾ ഒരു വലിയ കൊടി ഉയർത്തിപ്പിടിക്കുന്നത് കണ്ടു; അതിൽ എന്റെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്; അതൊരു ശരിയായ രീതിയായി തോന്നുന്നില്ല'; തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി പ്രദർശിപ്പിതിന് പ്രവർത്തകരെ വിമർശിച്ച് പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സംസ്ഥാന സമ്മേളനത്തിനിടെ തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി പ്രദർശിപ്പിതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി സമ്മേളന നഗരിയിൽ പ്രദർശിപ്പിച്ചത് ശ്രദ്ധിച്ചിരുന്നുവെന്നും പ്രവർത്തകർ ആരും ഇത്തരം പ്രവണതകളിൽ ഏർപ്പെടാൻ പാടില്ലെന്നും പിണറായി പറഞ്ഞു. പാർട്ടി നൽകിയ ഉത്തരവാദിത്വം നിറവേറ്റുന്നവർ മാത്രമാണ് നേതാക്കളെന്നും പാർട്ടിയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളന വേദിയിൽ പിണറായിയുടെ ചിത്രം പതിച്ച കൊടികളുമായി ചിലർ എത്തിയിരുന്നു. ഇതു കണ്ടപ്പോഴായിരുന്നു പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹം പ്രവർത്തകരെ ഉപദേശിച്ചത്.

നേരെത്ത വ്യക്തിപൂജ വിവാദത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ പാർട്ടി വിമർശിച്ചിരുന്നു. പി.ജയരാജൻ സ്വയം മഹത്വവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് സംസ്ഥാന സമിതി പോലും വിമർശിച്ചത്. ഈ സാഹചര്യത്തിൽ തന്റെ ചിത്രം ആലേഖനം ചെയ്ത പ്രവർത്തകനെ പരസ്യമായി ശകാരിച്ച പിണറായിയുടെ നിലപാട് ശ്രദ്ധേയമാകുന്നത്.

ഒരു ഘട്ടത്തിൽ വിഭാഗീയരുടെ സ്വാധീനം കുറയുന്നു എന്നു പറയുമ്‌ബോൾ ചിലർ ചിലയിടങ്ങളെ ചൂണ്ടിക്കാട്ടും. എന്നാൽ ഇന്ന് ഒരു തുരുത്തുപോലും വിഭാഗീയതയുടെ പേരിലില്ല. വിഭാഗീയത പലതവണ പാർട്ടി നേരിട്ടിട്ടുള്ളതാണ്. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ട് മുൻപ് ചിലയിടങ്ങളിൽ വന്നു. അതിന് വസ്തുതകളുമായി ഒരു ബന്ധവുമില്ല. ഇത്തരം കാര്യങ്ങൾ എവിടെയും ഏശാൻ പോകുന്നില്ലെന്നും പിണറായി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP