Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'വ്യാപകമായി കള്ളം പ്രചരിപ്പിക്കാൻ കഴിവുള്ളവരാണ് ബിജെപി; ആർഎസ്എസ് നാടിന്റെ സ്വൈര്യവും സമാധാനവും തകർക്കുന്നു'; കണ്ണൂരിലെയും തിരുവനന്തപുരത്തെയും അക്രമങ്ങളിൽ ആർഎസിഎസിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

'വ്യാപകമായി കള്ളം പ്രചരിപ്പിക്കാൻ കഴിവുള്ളവരാണ് ബിജെപി; ആർഎസ്എസ് നാടിന്റെ സ്വൈര്യവും സമാധാനവും തകർക്കുന്നു'; കണ്ണൂരിലെയും തിരുവനന്തപുരത്തെയും അക്രമങ്ങളിൽ ആർഎസിഎസിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കണ്ണൂരിലെയും തിരുവനന്തപുരത്തെയും അക്രമങ്ങളിൽ ആർഎസിഎസിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾക്ക് ആർഎസ്എസ് നേതൃത്വം നൽകുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉയർന്ന കേന്ദ്രങ്ങളിൽ തീരുമാനിച്ച് നടപ്പിലാക്കുന്ന രീതിയിലാണ് അക്രമങ്ങളെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് അക്രമസംഭവങ്ങളിൽ മുഖ്യമന്ത്രി ആർഎസിസിനെതിരെ രംഗത്ത് വന്നത്. നാടിന്റെ സ്വൈര്യവും സമാധാനവും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അക്രമങ്ങൾ ഓരോരോ സ്ഥലങ്ങളിലാണ് നടക്കുന്നതെങ്കിലും ഏകതാ രൂപമുണ്ട്. ഉന്നത കേന്ദ്രങ്ങളിൽ തീരുമാനിച്ച് നടപ്പിലാക്കുന്ന തരത്തിലാണ് ആക്രമണങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാപകമായി കള്ളം പ്രചരിപ്പിക്കാൻ കഴിവുള്ളവരാണ് ബിജെപിയും ആർഎസ്എസും. ഇതിന്റെ ഭാഗമായി കൂടുതൽ സംഭവങ്ങളിലേക്ക് അവർ നീങ്ങുന്നു എന്ന് വേണം ശങ്കിക്കാൻ.രാജ്യവ്യാപകമായി വലിയ തോതിൽ സംഘർഷങ്ങളുണ്ടാക്കാനുള്ള ശ്രമം വേറൊരു രൂപത്തിൽ ഇവിടെ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP