Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യോഗിക്ക് ചേരാത്തതാണ് ആദിത്യനാഥ് ചെയ്യുന്നത്; ഒരു മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തെ മൊത്തതിൽ അടച്ചാക്ഷേപിച്ചു; ആർഎസ്എസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

യോഗിക്ക് ചേരാത്തതാണ് ആദിത്യനാഥ് ചെയ്യുന്നത്; ഒരു മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തെ മൊത്തതിൽ അടച്ചാക്ഷേപിച്ചു; ആർഎസ്എസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

വേങ്ങര: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പ് പരിപാടിയിൽ ആർഎസ്എസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ജനരക്ഷായാത്രയിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചത്.

ഒരു മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തെ മൊത്തതിൽ അടച്ചാക്ഷേപിക്കുകയാണെന്നും, യോഗിക്ക് ചേരാത്തതാണ് ആദിത്യനാഥ് ചെയ്യുന്നതെന്നും പിണറായി തുറന്നടിച്ചു.

കേരളത്തെ തങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ മാറ്റാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും അതിനായി വിചിത്രമായ തന്ത്രങ്ങളാണ് അവർ പയറ്റുന്നതെന്നും പിണറായി വേങ്ങരയിൽ പറഞ്ഞു.

ആർഎസ്എസ് അജൻഡ കേരളത്തിൽ നടപ്പാക്കാനാവില്ല. ബിജെപിയെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസ് പരാജയമാണ്. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേരുന്നതാണ് കാണുന്നതെന്നും ആർഎസ്എസിനേയും ബിജെപിയേയും തടയാൻ സിപിഎമ്മിന് മാത്രമേ സാധിക്കുവെന്നും പിണറായി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP