Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നിപ്പയിൽ ഭയപ്പെടേണ്ട കാര്യമില്ല; എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്; കനത്ത ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി

നിപ്പയിൽ ഭയപ്പെടേണ്ട കാര്യമില്ല; എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്; കനത്ത ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ ബാധ ഉണ്ടെന്ന സംശയം പുറത്ത് വന്നെങ്കിലും ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര സാഹചര്യം നേരിടാൻ സർക്കാർ സജ്ജമാണഎന്നും ജനങ്ങൾ ജാഗ്രത പുലർത്തുകയും സംസ്ഥാന ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗിക്ക് നിപ ബാധിച്ചുവെന്ന സംശയം ഉയർന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതൽ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. നിലവിലുള്ള സാഹചര്യം സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം.

ആരും ഭയപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടത്. ഏത് സാഹചര്യവും നേരിടാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്. നിപ വൈറസിനെപ്പറ്റി സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തരുതെന്നും അഭ്യർത്ഥിക്കുന്നു.

A suspected case of Nipah infection has been reported in Ernakulam. Government is closely monitoring the situation. Kerala's health network is capable of handling any emergencies. We request everyone to follow the instructions of the health department.

While we need to be cautious, it is no cause for panic. We have ramped up a series of measures to tackle the problem; contact tracing, case isolation, quality care & community engagement are being done diligently. Care must be taken to not spread rumours through social media.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP