Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയുടെ ആത്മഹത്യ: മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ; ജയിൽ ഡിജിപിയുടെ നടപടി ഗുരുതര വീഴ്ചയുണ്ടായെന്ന ഡിഐജിയുടെ റിപ്പോർട്ടിനെ തുടർന്ന്

പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയുടെ ആത്മഹത്യ: മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ; ജയിൽ ഡിജിപിയുടെ  നടപടി ഗുരുതര വീഴ്ചയുണ്ടായെന്ന ഡിഐജിയുടെ റിപ്പോർട്ടിനെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മകളെയും മാതാപിതാക്കളെയും ഭക്ഷണത്തിൽ എലിവിഷം ചേർത്തുകൊലപ്പെടുത്തിയ കേസിലെ പ്രതി പിണറായി പടന്നക്കരയിലെ വണ്ണത്താൻവീട്ടിൽ സൗമ്യ (30) വനിതാ സബ് ജയിൽ വളപ്പിൽ തൂങ്ങി മരിച്ച സംഭവത്തിൽ മൂന്നു ജീവനക്കാരെ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ സസ്‌പെൻഡ് ചെയ്തു. സുരക്ഷാ ഏകോപനം ഉറപ്പാക്കാതിരുന്നതിന് ജയിൽ സൂപ്രണ്ട് പി. ശകുന്തളയെ സസ്‌പെൻഡ് ചെയ്യാനും അസി. സൂപ്രണ്ട് സി.സി. രമയ്‌ക്കെതിരെ വകുപ്പുതല നടപടി കൈക്കൊള്ളാനും സർക്കാരിനോട് ശുപാർശ ചെയ്തിട്ടുമുണ്ട്.

അസി. പ്രിസൺ ഓഫീസർമാരായ കെ.പി. ദീപ, എൻ.വി. സോജ, ടി.വി. മിനി എന്നിവർക്കാണ് സസ്‌പെൻഷൻ. ഉത്തരമേഖലാ ജയിൽ ഡി.ഐ.ജി എസ്. സന്തോഷിന്റെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. സുരക്ഷാചുമതലയുള്ള ഈ മൂന്നു ജീവനക്കാരുടെ ഭാഗത്തു നിന്നു ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. ജയിലിൽ ആവശ്യത്തിലേറെ സ്റ്റാഫുണ്ടായിട്ടും തടവുകാരിയുടെ സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞില്ലെന്നത് പ്രകടമായ വീഴ്ചയാണെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ജയിൽ സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും അവധിയിലായതോടെ ചുമതലയുണ്ടായിരുന്ന അസി. സൂപ്രണ്ട് സംഭവം അറിഞ്ഞശേഷമാണ് സ്ഥലത്തെത്തിയത്. സൗമ്യ തൂങ്ങിമരിക്കാൻ ഉപയോഗിച്ചത് സഹതടവുകാരി ഉണക്കാനിട്ട സാരിയായിരുന്നു. ജയിലിൽ പുറംജോലിക്കായി പുറത്തിറങ്ങിയ സൗമ്യയ്ക്ക് ജീവനക്കാരിൽ നിന്നും സഹതടവുകാരിൽ നിന്നും അരമണിക്കൂറോളം മാറി നിൽക്കാൻ കഴിഞ്ഞുവെന്നത് തികഞ്ഞ ശ്രദ്ധക്കുറവാണെന്നുമുണ്ടായിരുന്നു റിപ്പോർട്ടിൽ.

സൗമ്യയുടെ കേസിന്റെ പ്രത്യേകത കണക്കിലെടുത്ത്, പ്രതിക്ക് പഴുതടച്ച നിരീക്ഷണം വേണമെന്ന് പൊലീസ് നേരത്തെ ജയിൽ അധികൃതരെ അറിയിച്ചതാണ്. എന്നിട്ടും അത്തരത്തിലൊരു ജാഗ്രതയുണ്ടായില്ല. ആർത്തവസമയമായതിനാൽ ടോയ്‌ലറ്റിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് സൗമ്യ മറ്റുള്ളവരെ ഒഴിവാക്കി ആ ഭാഗത്തേക്ക് പോയതെന്നുള്ള ജയിൽ ഉദ്യോഗസ്ഥരുടെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. കഴിഞ്ഞ 24ന് രാവിലെ ഒൻപതരയോടെയാണ് ജയിൽ വളപ്പിൽ തൊഴുത്തിനടുത്തുള്ള കശുമാവിൻ കൊമ്പിൽ സൗമ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP