Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യോഗയെ മതത്തിന്റെയും ആത്മീയതയുടെയും കള്ളികളിലാക്കാൻ ചിലരുടെ ശ്രമം; വലിയൊരു വിഭാഗം ജനങ്ങൾക്കു ഗുണമുണ്ടാകണമെങ്കിൽ ഈ കെട്ടുപാടിൽ നിന്നു മോചിപ്പിക്കണം; യോഗ വ്യായാമമുറ മാത്രമെന്നും പിണറായി

യോഗയെ മതത്തിന്റെയും ആത്മീയതയുടെയും കള്ളികളിലാക്കാൻ ചിലരുടെ ശ്രമം; വലിയൊരു വിഭാഗം ജനങ്ങൾക്കു ഗുണമുണ്ടാകണമെങ്കിൽ ഈ കെട്ടുപാടിൽ നിന്നു മോചിപ്പിക്കണം; യോഗ വ്യായാമമുറ മാത്രമെന്നും പിണറായി

കൊല്ലം: യോഗയെ മതത്തിന്റെയും ആത്മീയതയുടെയും കള്ളികളിലാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. യോഗയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ(എം) സംഘടിപ്പിച്ച സംസ്ഥാന യോഗ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ വ്യായാമമുറ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മതത്തിന്റെയും ആത്മീയതയുടെയും കെട്ടുപാടിൽനിന്ന് യോഗയെ മോചിപ്പിക്കണം. എങ്കിലേ യോഗകൊണ്ടു വലിയൊരു വിഭാഗം ജനങ്ങൾക്കും ഗുണമുണ്ടാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

മനസിനും ശരീരത്തിനും ബലം നൽകുന്ന വ്യായാമമുറയാണ് യോഗ. സ്‌കൂളുകളിൽ യോഗ പഠിപ്പിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കും. യോഗ മറ്റു ചിലരുടേതാണെന്ന തരത്തിൽ പ്രചാരണം നിലനിൽക്കുന്നുണ്ട്. യോഗയെ മതേതരമായി കണ്ട് ഇത്തരം പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗയെ പുനരുജ്ജീവന മാർഗമായാണ് കാണേണ്ടത്. മനഃസംഘർഷം കുറയ്ക്കുന്നതിനു യോഗ സഹായിക്കും. രോഗങ്ങളെ അകറ്റിനിർത്തി മനസ്സിനെയും ശരീരത്തെയും ആരോഗ്യത്തോടെ നിലനിർത്താൻ യോഗയ്ക്ക് സാധിക്കുമെങ്കിൽ അതിനെ തട്ടിമാറ്റുന്നതിൽ അർത്ഥമില്ല. കുട്ടികളെ കളിക്കാൻ അനുവദിക്കുന്നതോടൊപ്പം അവരെ യോഗ പരിശീലിപ്പിക്കാനും മാതാപിതാക്കൾ തയ്യാറാകണം. സ്‌കൂളുകളിൽ യോഗ പരിശീലനത്തിനു വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP