Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയിലെ പ്രശ്‌നങ്ങൾ വഷളാക്കിയത് പിണറായി വിജയൻ; കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ പട്ടികയിൽ പിണറായിയുടേത് അവസാന പേര്; സന്നിധാനത്തെ പ്രശ്‌നങ്ങൾക്ക് കാരണം സർക്കാർ നയമല്ലെന്നും മുഖ്യമന്ത്രിയുടെ ധാർഷ്ട്യമെന്നും ആർഎസ്എസ് നേതാവ് ഗോപാലൻ കുട്ടി

ശബരിമലയിലെ പ്രശ്‌നങ്ങൾ വഷളാക്കിയത് പിണറായി വിജയൻ; കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ പട്ടികയിൽ പിണറായിയുടേത് അവസാന പേര്; സന്നിധാനത്തെ പ്രശ്‌നങ്ങൾക്ക് കാരണം സർക്കാർ നയമല്ലെന്നും മുഖ്യമന്ത്രിയുടെ ധാർഷ്ട്യമെന്നും ആർഎസ്എസ് നേതാവ് ഗോപാലൻ കുട്ടി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് പ്രശ്‌നങ്ങൾ വഷളായതിന് കാരണക്കാരൻ മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ് എന്ന് ആരോപിച്ച് ആർഎസ്എസ്. രാജ്യത്തെ ഏഅവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്ന് ആർഎസ്എസ് പ്രാന്തകാര്യവാഹക് പി. ഗോപാലൻകുട്ടി പറഞ്ഞു.

പ്രശ്‌നങ്ങൾക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യമാണെന്ന് ആർ.എസ്.എസ് പ്രാന്തകാര്യവാഹക് പി. ഗോപാലൻകുട്ടി. നവോത്ഥാന നായകനാകാനാണ് പിണറായിയുടെ ശ്രമം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ പട്ടികയിൽ അവസാനത്തെ പേര് പിണറായി വിജയൻ എന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോൾ ഉണ്ടായ അറസ്റ്റുകൾ അത്യന്തം നിന്ദ്യവും നീചവും നിയമരഹിതവുമാണ്. സർക്കാരിന്റെ ക്രൂരമായ നടപടിയാണിത്. മനുഷ്യാവകാശ കമ്മീഷന് മുന്നിൽ ഇത് ചോദ്യം ചെയ്യും. കരുതൽ തടങ്കലിൽ എന്ന് പറഞ്ഞ് അറസ്റ്റ് ചെയ്ത സുരേന്ദ്രനെ ഇപ്പോൾ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കയാണ്.

ഇതെല്ലാം ഇടത് സർക്കാരിന്റെ നയമാണെന്ന് പറയാൻ പറ്റില്ല. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ ധാർഷ്ട്യവും അഹങ്കാരവുമാണ് പ്രശ്‌നങ്ങൾക്ക് കാരണം. നാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയുമൊക്കെ ലിസ്റ്റിൽ പേരുവരാനാണ് പിണറായി ശ്രമിക്കുന്നത്. എന്നാൽ കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന് പേരായിരിക്കും പിണറായിക്ക് ലഭിക്കുകയെന്നും പി ഗോപാലൻ കുട്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP