Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പുതുതലമുറയുടെ കയ്യിൽ മലയാള സിനിമ ഭദ്രം; സർഗാത്മകമായ ഔന്നത്യത്തിന്റെ പുതുമാനങ്ങളിലേക്ക് മലയാള സിനിമയെ ഉയർത്തി; അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി

'പുതുതലമുറയുടെ കയ്യിൽ മലയാള സിനിമ ഭദ്രം; സർഗാത്മകമായ ഔന്നത്യത്തിന്റെ പുതുമാനങ്ങളിലേക്ക് മലയാള സിനിമയെ ഉയർത്തി; അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പുതിയ തലമുറയുടെ കൈയിലും മലയാള സിനിമ ഭദ്രമാണെന്നതിന്റെ വ്യക്തമായ സൂചനയാണ് സംസ്ഥാന അവാർഡ് നിർണയത്തിൽ പ്രതിഫലിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുമ്പൊരിക്കലും ഇല്ലാത്തവിധത്തിൽ പുതുമുഖങ്ങൾക്ക് ഈ വർഷം പുരസ്‌കാരം ലഭിച്ചു എന്ന് കാണുന്നു. സർഗാത്മകമായ ഔന്നത്യത്തിന്റെ പുതുമാനങ്ങളിലേക്ക് മലയാള സിനിമയെ ഉയർത്തുന്നതിന് ചലച്ചിത്രരംഗത്തുള്ള നമ്മുടെ പ്രതിഭകൾക്ക് കഴിയുമെന്ന വിശ്വാസമാണ് ഇത്തവണത്തെ അവാർഡ് നിർണയം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ നേർന്നു കൊണ്ടാണ് മുഖ്യമന്ത്രി തന്റെ അവാർഡിനോട് പ്രതികരിച്ചത്.

ഫഹദ് ഫാസിലിനെ പിന്തള്ളിയാണ് ഇന്ദ്രൻസ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടിയായി പാർവതിയെയും ജൂറി തെരഞ്ഞെടുത്തു. ഈ മ യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ.

110 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. ഒരു സ്ത്രീ സംവിധായിക മാത്രം 58 പുതുമുഖ സംവിധായകരും. ചിത്രങ്ങൾക്ക് 78 ശതമാനം പേരും ആദ്യമായി സംസ്ഥാന പുരസ്‌ക്കാരം നേടുന്നവർ 37ൽ 28 പുരസ്‌ക്കാരങ്ങളും പുതുമുഖങ്ങൾക്കാണെന്ന് സാംസ്കാരിക മന്ത്രി ഏ.കെ. ബാലൻ പറഞ്ഞു.

സിനിമയെ ഗൗരവമായി സമീപിക്കാത്തതായിരുന്നു ജൂറി പരിഗണിച്ചതിൽ ഏറെയുമെന്ന് ജൂറി അംഗം ഡോ ബിജു പറഞ്ഞു. 58 ഓളം പുതുമുഖ സംവിധായകരുടെ സിനിമകൾ ഇത്തവണ പുരസ്‌ക്കാര പരിഗണനയിലുണ്ടായിരുന്നെങ്കിൽ അതിൽ അഞ്ച് എണ്ണത്തോളം മാത്രമാണ് സിനിമ എന്ന മാധ്യമത്തോട് നീതി പുലർത്തിയിരുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP