Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്വട്ടേഷൻ ഗ്യാങ്ങുകളില്ലാത്ത കേരളം എന്നതാണ് സർക്കാരിന്റെ ലക്ഷ്യം; പൊലീസുകാർ സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകണം; ബ്ലെയ്ഡ് മാഫിയയ്ക്കെതിരെയുള്ള നടപടികൾ സംസ്ഥാനത്താകെ കൂടുതൽ ശക്തമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

ക്വട്ടേഷൻ ഗ്യാങ്ങുകളില്ലാത്ത കേരളം എന്നതാണ് സർക്കാരിന്റെ ലക്ഷ്യം; പൊലീസുകാർ സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകണം; ബ്ലെയ്ഡ് മാഫിയയ്ക്കെതിരെയുള്ള നടപടികൾ സംസ്ഥാനത്താകെ കൂടുതൽ ശക്തമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ക്രമസമാധാന പാലനത്തിൽ കേരളത്തിനുള്ള മേൽക്കൈ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ മുതിർന്ന പൊലീസുദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ആയിരുന്നു ഇക്കാര്യങ്ങൾ നിർദ്ദേശിച്ചത്.

ക്വട്ടേഷൻ ഗ്യാങ്ങുകളില്ലാത്ത കേരളം എന്നതാണ് ലക്ഷ്യം. അതിനുള്ള പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കണം. എല്ലാ പൊതുസ്ഥലങ്ങളിലും പൊലീസിന്റെ സാന്നിധ്യം ദൃശ്യമാകത്തക്കതരത്തിൽ വിന്യാസം കൂടുതൽ ശക്തമാക്കണം. രാത്രികാല പട്രോളിങ് കൂടുതൽ ശക്തമാക്കണം. സാമൂഹ്യവിരുദ്ധരെയും ഗുണ്ടകളെയും നേരിടുന്നതിനുള്ള നടപടികൾ കൂടുതൽ മെച്ചപ്പെടുത്തണം. പൊതുമുതൽ നശീകരണം, വിധ്വംസക പ്രവർത്തനങ്ങൾ എന്നിവയ്ക്കെതിരെയുള്ള നടപടികളും ശക്തമാക്കണം. സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതോടൊപ്പം പൊലീസ് സ്റ്റേഷനുകൾ പൂർണ സേവന കേന്ദ്രങ്ങളായി മാറണം.

മയക്കുമരുന്നുകാർക്കെതിരെ ശക്തമായ പോരാട്ടമാകണം പൊലീസിന്റെ പ്രവർത്തനം. മയക്കുമരുന്നുകളുടെ വ്യാപനം സംബന്ധിച്ച് ഏറ്റവും അടിത്തട്ടിൽ നിന്നുള്ള വിവരം ശേഖരിക്കുക, ബോധവൽക്കരണ ക്യാമ്പയിനുകൾ എന്നിവ നല്ല ഫലങ്ങളുണ്ടാക്കുന്നുണ്ട്. അവ തുടരണം. ഇതിനായി ഒരു പ്രത്യേക ഇന്റലിജൻസ് സംവിധാനം ആരംഭിക്കുന്നതിനും നിർദ്ദേശം നല്കി.

സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകണം. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളും പരിസരങ്ങളും എല്ലാ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയതും ശുചിത്വപൂർണമായി സംരക്ഷിക്കുന്നതുമാകണം. എതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കൃത്യമായി നടപടി എടുക്കുന്നതിന് സംസ്ഥാനത്തെ ഒരു പൊലീസ് സ്റ്റേഷനിലും കാലതാമസം ഉണ്ടാകാൻ പാടില്ല. ജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുകുയും മൂന്നാംമുറ, അഴിമതി എന്നിവ കുറയുകുയും ചെയ്തിട്ടുണ്ട്. എങ്കിലും ഇക്കാര്യങ്ങളിൽ ഒറ്റപ്പെട്ട പരാതികൾ ചിലയിടങ്ങളിലുണ്ടാകുന്നുണ്ട്. അത്തരം സംഭവങ്ങളിൽ കർശന നടപടി കൈക്കൊള്ളും.

പൊതുവേ സംസ്ഥാനത്ത് സമാധാനാന്തരീക്ഷമാണ്. എന്നാൽ ക്രമസമാധാനം തകർക്കുന്നതിനുള്ള ശ്രമങ്ങളുണ്ടാകാം. അതിന്റെ ഭാഗമായി വർഗ്ഗീയ സംഘർഷങ്ങളും സാമുദായിക പ്രശ്നങ്ങളും ഉണ്ടാക്കാനുള്ള ശ്രമങ്ങളുണ്ട്. അത്തരം പ്രശ്നങ്ങൾ ഉള്ള സ്ഥലങ്ങളിൽ അവ സസൂക്ഷ്മം നിരീക്ഷിക്കുകയും അവ പരിഹരിക്കുന്നതിന് ശക്തവും ക്രിയാത്മകവുമായ നടപടികളെടുക്കുകയും വേണം. ബ്ലെയ്ഡ് മാഫിയയ്ക്കെതിരെയുള്ള നടപടികൾ സംസ്ഥാനത്താകെ കൂടുതൽ ശക്തമാക്കണം.

മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗത, ട്രാഫിക് സിഗ്‌നൽ ലംഘിക്കൽ തുടങ്ങിയവയ്ക്കെതിരെ കർശനമായ പരിശോധന ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തണം. പരിശോധന വേളകളിൽ പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് നിയമപരമായ കാര്യങ്ങളിൽ കാർക്കശ്യം പുലർത്തുകയും അതേസമയം പെരുമാറ്റത്തിൽ അങ്ങേയറ്റം മാന്യത ഉറപ്പാക്കുകയും വേണം.

പിങ്ക് പട്രോൾ, പിങ്ക് ബീറ്റ്, പഞ്ചായത്ത് തലങ്ങളിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ച് പരാതി സ്വീകരിക്കൽ, സെൽഫ് ഡിഫൻസ് പദ്ധതി തുടങ്ങിയവ സ്ത്രീസുരക്ഷ മെച്ചപ്പെടുത്തിയിട്ടുണ്ട്. അവ കൂടുതൽ വ്യാപിപ്പിക്കണം. നമ്മുടെ പൊലീസ് സ്റ്റേഷനുകൾ സീനിയർ സിറ്റിസൺ ഫ്രണ്ട്ലി ആയിരിക്കണമെന്നും മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP