Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'സുപ്രീം കോടതിയെ വെല്ലുവിളിച്ചു മുന്നോട്ടു പോകാൻ സർക്കാർ ആലോചിക്കുന്നില്ല; കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിനു സർക്കാർ ഇടപെട്ടു'; കരുണ, കണ്ണൂർ മെഡിക്കൽ കോളജിലെ പ്രവേശനത്തിൽ ഭാവി കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

'സുപ്രീം കോടതിയെ വെല്ലുവിളിച്ചു മുന്നോട്ടു പോകാൻ സർക്കാർ ആലോചിക്കുന്നില്ല; കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിനു സർക്കാർ ഇടപെട്ടു'; കരുണ, കണ്ണൂർ മെഡിക്കൽ കോളജിലെ പ്രവേശനത്തിൽ ഭാവി കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കരുണ, കണ്ണൂർ മെഡിക്കൽ കോളജിലെ പ്രവേശനം റദ്ദാക്കണമെന്ന വിധിയിൽ സുപ്രീം കോടതിയെ വെല്ലുവിളിച്ചു മുന്നോട്ടു പോകാൻ സർക്കാർ ആലോചിക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭാവി കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

'വിധിയിൽ കോടതിയുമായി മൽസരത്തിനു സർക്കാർ ഒരുങ്ങില്ല. കുറേ കുട്ടികളുടെ ഭാവി വല്ലാത്ത അനിശ്ചിതത്വത്തിലാവും എന്ന നിലവന്നു. ആ കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിനു സർക്കാർ ഇടപെടണമെന്നു പൊതുസമൂഹവും രക്ഷിതാക്കളും നിർബന്ധിച്ചു. ഇതു ചെയ്തില്ലായിരുന്നെങ്കിൽ സർക്കാർ ഇടപെട്ടില്ല എന്ന കുറ്റപ്പെടുത്തലുണ്ടാവും. നിയമസഭയും രാഷ്ട്രീയപാർട്ടികളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായിരുന്നു. ഒരു 'റിസ്‌ക്' ആണ് സർക്കാർ എടുത്തത്. പക്ഷേ, കോടതി പ്രവേശനം റദ്ദാക്കണമെന്ന നിലപാടാണു സ്വീകരിച്ചത്. ഇനി സർക്കാരിന് എന്തു ചെയ്യാൻ സാധിക്കും എന്നത് ആലോചിക്കണം. കോടതിയെ വെല്ലുവിളിച്ചു മുന്നോട്ടു പോകണമെന്ന സമീപനം ഇല്ല' മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP