Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇയുടെ 700കോടി നഷ്ടമാക്കിയത് കേന്ദ്രത്തിന്റെ ഇടപെടൽ; ഇതിന് പുറമേ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഹായവും കിട്ടാതെ പോയി; പ്രളയാനന്തര കേരള നിർമ്മിതിയിൽ മോദിയുടെ തീരുമാനങ്ങൾ തിരിച്ചടിയായി; വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

യുഎഇയുടെ 700കോടി നഷ്ടമാക്കിയത് കേന്ദ്രത്തിന്റെ ഇടപെടൽ; ഇതിന് പുറമേ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഹായവും കിട്ടാതെ പോയി; പ്രളയാനന്തര കേരള നിർമ്മിതിയിൽ മോദിയുടെ തീരുമാനങ്ങൾ തിരിച്ചടിയായി; വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ചെങ്ങന്നൂർ: പ്രളയാനന്തര കേരള നിർമ്മിതിയിൽ കേന്ദ്ര സർക്കാർ കേരളത്തിന് പാര പണിതെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇയുടെ 700 കോടി സഹായത്തിന് പുറമെ കേന്ദ്ര നിലപാടിലൂടെ വിവിധ രാജ്യങ്ങളിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൻ തുക നഷ്ടമായെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് ഞങ്ങൾ കേരളത്തിന് നൂറ് മില്യൻ ഡോളർ (700 കോടി) വാഗ്ദ്ധാനം ചെയ്തു. ആദ്യം പ്രധാനമന്ത്രി ഈ തീരുമാനത്തോട് യുഎഇ ഭരണാധികാരിയോട് നന്ദി അറിയിക്കുകയും പിന്നീട് വേണ്ടെന്ന് വെക്കുകയും ചെയ്തു. എതെന്തുക്കൊണ്ടാണെന്നറിയില്ല. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ നരേന്ദ്ര മോദി വിദേശസഹായങ്ങളൊക്കെ കൈപ്പറ്റിയതാണെന്നും പിണറായി വിജയൻ പറഞ്ഞു. പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റേയും ഈ തീരുമാനത്തോടെ യുഎഇയുടെതിന് പുറമെ വിവിധ രാജ്യങ്ങളിൽ നിന്ന് കേരളത്തിന് ലഭിക്കാവുന്ന ഇതിനെക്കാൾ വലിയൊരു സഹായം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂരിൽ സംസ്ഥാന സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയുടെ ഭാഗമായി പ്രളയത്തിലകപ്പെട്ടവർക്ക് 2000 വീടുകൾ നിർമ്മിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2500 കോടി കേന്ദ്രസംഘം ശുപാർശ ചെയ്തെന്ന കാര്യം മാധ്യമങ്ങളിലൂടെ മാത്രമാണറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ പെട്ടെന്നുള്ള തീരുമാനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. 5000 രൂപയുടെ പ്രത്യേക പാക്കേജാണ് സംസ്ഥാനം നേരിട്ടും കത്തിലൂടെയും ആവശ്യപ്പെട്ടത്.

അതിനെ കുറിച്ച് ഒരു പ്രതികരണവും ഇതുവരെ ലഭ്യമായിട്ടില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ കേരളത്തിന് 10 ശതമാനം വർദ്ധനവ് നൽകുക. വായ്പ എടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് നൽകുക. തുടങ്ങിയ കാര്യങ്ങളും ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP