Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കട്ടക്കലിപ്പിൽ കേരള മുഖ്യൻ; മോദി ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമ മനസ്സിലാക്കണം; ശബരിമലയെന്ന് പറഞ്ഞാൽ അത്ഭുതങ്ങൾ സംഭവിക്കില്ല; അക്രമം കാണിക്കാൻ പുറപ്പെടുന്നവരാരായാലും അഴിയെണ്ണേണ്ടി വരുമെന്നും മുന്നറിയിപ്പ്

കട്ടക്കലിപ്പിൽ കേരള മുഖ്യൻ; മോദി ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമ മനസ്സിലാക്കണം; ശബരിമലയെന്ന് പറഞ്ഞാൽ അത്ഭുതങ്ങൾ സംഭവിക്കില്ല; അക്രമം കാണിക്കാൻ പുറപ്പെടുന്നവരാരായാലും അഴിയെണ്ണേണ്ടി വരുമെന്നും മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമ മനസിലാക്കി മോദി സംസാരിക്കണമെന്ന് പിണറായി വിജയൻ വിമർശിച്ചു. ശബരിമലയെക്കുറിച്ച് പച്ചക്കള്ളം പ്രചരിപ്പിക്കരുതെന്നും ശബരിമലയുടെ പേരിൽ കേരളത്തിൽ മുതലെടുപ്പ് നടത്താമെന്ന് കരുതേണ്ടെന്നും പിണറായി പറഞ്ഞു.

അയ്യപ്പന്റേയും ശബരിമലയുടേയും പേരുപറഞ്ഞ് അത്ഭുതങ്ങൾ സംഭവിപ്പിക്കാമെന്ന് മോദിയും അമിത് ഷായും മോഹിക്കണ്ട. ശബരിമലയിൽ അറസ്റ്റ് നടന്നത് കലാപഭൂമി ആക്കാനുള്ള ശ്രമം തടയാൻ വേണ്ടിയാണെന്നും പിണറായി വിജയൻ വിമർശിച്ചു. അക്രമം കാണിക്കാൻ ആര് പുറപ്പെട്ടാലും അഴിയെണ്ണേണ്ടി വരുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. ശബരിമലയെ ഉന്നതമായ പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾ തുടങ്ങിയെന്നും അതിവേഗം ഇത് പൂർത്തിയാക്കുമെന്നും പിണറായി പറഞ്ഞു.

രാജ്യം ഭരിക്കുന്നവരാണെന്ന് പറഞ്ഞ് അക്രമം നടത്തിയാൽ അത് സൽപ്രവൃത്തിയായി കാണാനാകില്ലെന്ന് കഴിഞ്ഞ ദിവസം പിണറായി വിജയൻ പറഞ്ഞിരുന്നു. ആക്രമണം എവിടെ നടത്തിയാലും കേസെടുക്കും. സന്നിധാനത്ത് അക്രമം നടത്തി കലാപമുണ്ടാക്കലായിരുന്നു ആർ.എസ്.എസിന്റെ ലക്ഷ്യം. തെറ്റു ചെയ്താൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ഇതു കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന കേരളത്തിൽ അയ്യപ്പനെന്നും ശബരിമലയെന്നും പറഞ്ഞാൽ അറസ്റ്റാണ്, തടങ്കലാണ് എന്നൊക്കെയായിരുന്നു മോദി നടത്തിയ പരാമർശങ്ങൾ. അതിന് മറുപടിയായി, അയ്യപ്പന്റെ പേരിൽ മോദി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേരളത്തെ അപമാനിക്കുകയാണെന്നും പറഞ്ഞ് പിണറായി മറുപടി നൽകിയിരുന്നു. മോദി ഇപ്പോഴും പ്രധാനമന്ത്രിയാണ്. ആ പദവിയോട് നീതി കാണിക്കണം എന്നുമായിരുന്നു പിണറായിയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP