Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഫ്‌ലക്‌സുകൾ സംസ്‌ക്കരിക്കണം; പച്ചക്കറി കൃഷിക്കുള്ള ഗ്രോ ബാഗായ മാറ്റാനും ശ്രമിക്കണം: സിപിഐ(എം) അനുയായികൾക്ക് പിണറായി വിജയന്റെ നിർദ്ദേശം ഇങ്ങനെ

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഫ്‌ലക്‌സുകൾ സംസ്‌ക്കരിക്കണം; പച്ചക്കറി കൃഷിക്കുള്ള ഗ്രോ ബാഗായ മാറ്റാനും ശ്രമിക്കണം: സിപിഐ(എം) അനുയായികൾക്ക് പിണറായി വിജയന്റെ നിർദ്ദേശം ഇങ്ങനെ

തിരുവനന്തപുരം: തെരെഞ്ഞെടുപ്പു പ്രചരണങ്ങൾ അവസാനിച്ചു. നാളെ കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങും. അതിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. പോളിങ് ബൂത്തിലേക്ക് പോകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ, തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റൻ ഫ്‌ളക്‌സുകൾ അടക്കമുള്ള സാമഗ്രികൾ നശിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ ഓർമ്മപ്പെടുത്തി സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗവും ധർമ്മടം മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥിയുമായ പിണറായി വിജയൻ രംഗത്തെത്തി. മണ്ണിനും പ്രകൃതിക്കും ദോഷകരമായി മാറുന്ന വസ്തുകക്കൾ നളിപ്പിക്കാനാണ് അദ്ദേഹം ഫെയിസ്ബുക്ക് വഴി ആഹ്വാനം ചെയ്യുന്നത്.

തെരഞ്ഞെടുപ്പുകഴിഞ്ഞാൽ ഉടൻ നമ്മൾ ഫ്‌ലക്‌സുകൾ നശിപ്പിക്കണമെന്നാണ് പിണറായി വിജയൻ പ്രവർത്തകരോടായി പറഞ്ഞത്. അതോടൊപ്പംതന്നെ ഉപയോഗിച്ച് കഴിഞ്ഞ ഫ്‌ളക്‌സ് പച്ചക്കറി കൃഷിക്കും മറ്റുമുള്ള ഗ്രോ ബാഗ് ആയും വെള്ളം തടഞ്ഞു നിർത്താനുള്ള സാമഗ്രിയായും അതിനെ ഉപയോഗിക്കാമെന്നും അദ്ദേഹം നിർദേശിച്ചു. ഫ്ളാക്‌സുകൾ സംസ്‌കരിക്കുന്നതിനുവേണ്ടി എജൻസികളുടേയും കമ്പനികളുടെയോ സഹായവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റും പങ്കാളിത്തവും ഈ പ്രവര്ത്തനത്തിന് തേടാവുന്നതാണ്. ഫ്‌ളക്‌സുകൾ റീസൈക്കിൾ ചെയ്യുമെന്നോ സംസ്‌കരിക്കപ്പെടുമെന്നൊ ഉറപ്പാക്കേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു.

പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

Lets take up the responsibiltiy towards a green and clean kerala; മറ്റൊരു സുപ്രധാന കാര്യം സൂചിപ്പിക്കട്ടെ ഈ വോട്ടെടുപ്പ് പൂർത്തിയായാൽ വലിയൊരു ജോലി നാം ഉടനെ ഏറ്റെടുക്കേണ്ടതുണ്ട്. പ്രചാരണത്തിനായി ഉപയോഗിച്ച ഫ്‌ളക്‌സ് അടക്കമുള്ള എല്ലാ സാമഗ്രികളും നീക്കം ചെയ്ത് പ്രകൃതിക്ക് ദോഷമില്ലാത്ത രീതിയിൽ സംസ്‌കരിക്കലാണ് അത്. ഉപയോഗിച്ച് കഴിഞ്ഞ ഫ്‌ളക്‌സ് പച്ചക്കറി കൃഷിക്കും മറ്റുമുള്ള ഗ്രോ ബാഗ് ആയി മാറ്റാവുന്നതുമാണ്. വെള്ളം തടഞ്ഞു നിർത്താനുള്ള സാമഗ്രിയായും അതിനെ ഉപയോഗിക്കാം. ഫ്‌ളക്‌സ് കൈകാര്യം ചെയ്യുന്ന എജൻസികളുടേയും കമ്പനികളുടെയോ സഹായവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റും പങ്കാളിത്തവും ഈ പ്രവർത്തനത്തിന് തേടാവുന്നതാണ്. ഫ്‌ളക്‌സുകൾ റീസൈക്കിൾ ചെയ്യുമെന്നോ സംസ്‌കരിക്കപ്പെടുമെന്നോ ഉറപ്പാക്കേണ്ടതുണ്ട്.

പ്രചാരണത്തിന്റെ വേളയിലും നവകേരള മാർച്ചിന്റെ പര്യടനത്തിനിടെയും നേരിട്ട് കണ്ട ഒരു കാര്യം സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിലും അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം ആണ്. അത് പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ നമ്മളിൽ നിന്ന് ഏറ്റവും ശക്തമായി ഉണ്ടാകേണ്ട ഘട്ടമാണിത്. മഴക്കുഴി നിർ്മ്മാണം, വൃക്ഷത്തൈ നടീൽ, വെള്ളം പാഴാകാതിരിക്കാനുള്ള സർവ മാർഗങ്ങളും അവലംബിക്കൽ ഇങ്ങനെയുള്ള കാര്യങ്ങളിൽ സജീവ ശ്രദ്ധ പുലർത്താനും ഇടപെടാനും പാർട്ടി പ്രവർത്തകർ തയാറാകണം.

അടുത്ത വേനൽ ഇത്രയേറെ കഠിനമാകാതിരിക്കാനുള്ള മുൻകരുതൽ ഇപ്പോൾ നാം എടുക്കണം. പ്ലാസ്റ്റിക് ഉപയോഗത്തിലെ നിയന്ത്രണം മുതൽ ജലം പാഴാക്കതിരിക്കാനുള്ള ജാഗ്രത വരെ നാം മുൻകൈ എടുത്തു ഉറപ്പാക്കണം. തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ വാശിയിലും തിരക്കിലും ആവേശത്തിലും, ഇത്തരം കാര്യങ്ങൾ മറക്കരുതെന്ന് ഓർമ്മിപ്പിക്കുന്നു.

പിണറായി വിജയൻ
സിപിഐ.(എം) പോളിറ്റ് ബ്യൂറോ അംഗം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP