Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പിണറായി വിജയനും ശബരിമല കയറുന്നു; തുലാം ഒന്നിന് മുഖ്യമന്ത്രി സന്നിധാനത്ത് എത്തും

പിണറായി വിജയനും ശബരിമല കയറുന്നു; തുലാം ഒന്നിന് മുഖ്യമന്ത്രി സന്നിധാനത്ത് എത്തും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ 17നു ശബരിമല സന്നിധാനത്ത് എത്തും. പിണറായിയുടെ ആദ്യ ശബരിമല സന്ദർശനമാണിത്.

സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നിർമ്മിക്കുന്ന പുണ്യദർശനം കോംപ്ലക്‌സിന്റെ ശിലാ സ്ഥാപനത്തിനായാണ് 17നു രാവിലെ മുഖ്യമന്ത്രി സന്നിധാനത്തെത്തുന്നത്. തുലമാസ പൂജകൾക്ക് നട തുറക്കുന്ന സമയത്താണ് കോംപ്്‌ളക്‌സിന്റെ ശിലാസ്ഥാപനം. ശബരിമല വികസന പദ്ധതികളും അദ്ദേഹം അവലോകനം ചെയ്യും. മണ്ഡലകാലം തുടങ്ങാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ മുഖ്യമന്ത്രി സന്നിധാനത്ത് എത്തുന്നത് ഒരുക്കങ്ങൾക്ക് വേഗം കൂട്ടും.

കഴിഞ്ഞ മണ്ഡലകാല ഒരുക്കങ്ങളുടെ ഭാഗമായി അദ്ദേഹം പന്പയിലെത്തി ദേവസ്വം ബോർഡ് അധികൃതരുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും സന്നിധാനത്തേക്കു പോയിരുന്നില്ല. 4.99 കോടി രൂപ ചെലവിലാണു വിനോദസഞ്ചാര വകുപ്പ് ഇവിടെ കെട്ടിടം നിർമ്മിക്കുന്നത്. 24 മുറികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അടങ്ങുന്നതാണു പദ്ധതി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP