Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാ സ്‌കൂളുകളിലും ഹൈടെക് ക്ലാസ് റൂം; രണ്ടാം ഘട്ടം പൂർത്തീകരണത്തിലേക്ക് എത്തിയതായി മുഖ്യമന്ത്രി; കിഫ്ബിയിൽ നിന്നും 562 കോടി രൂപ ഹൈടെക് ക്ലാസ്റൂമിനും ഹൈടെക് ലാബിനും നിർമ്മാണത്തിനായി ഇതുവരെ ചെലവഴിച്ചെന്നും മുഖ്യമന്ത്രി

എല്ലാ സ്‌കൂളുകളിലും ഹൈടെക് ക്ലാസ് റൂം; രണ്ടാം ഘട്ടം പൂർത്തീകരണത്തിലേക്ക് എത്തിയതായി മുഖ്യമന്ത്രി; കിഫ്ബിയിൽ നിന്നും 562 കോടി രൂപ ഹൈടെക് ക്ലാസ്റൂമിനും ഹൈടെക് ലാബിനും നിർമ്മാണത്തിനായി ഇതുവരെ ചെലവഴിച്ചെന്നും മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ സ്‌കൂളുകളിലും ഹൈടെക്ക് ക്ലാസ് റൂം ഒരുക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നു മുതൽ ഏഴുവരെ ക്ലാസുകളുള്ള 9,941 സ്‌കൂളുകളിൽ ഹൈടെക് ലാബുകൾ സ്ഥാപിക്കുന്ന പദ്ധതി പൂർത്തിയായതായി മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ക്ലാസ്റൂമുകൾ ഹൈടെക് ആക്കി മാറ്റുന്ന പദ്ധതിക്ക് രൂപം നൽകിയത്. ഹൈസ്‌കൂൾ തലത്തിൽ ക്ലാസ്റൂമുകൾ ഹൈടെക് ആക്കാനും പ്രൈമറി തലത്തിൽ പ്രത്യേകമായി ഹൈടെക് ലാബുകൾ സ്ഥാപിക്കാനുമായിരുന്നു പദ്ധതി.

കിഫ്ബിയിൽ നിന്നും 562 കോടി രൂപയാണ് ഹൈടെക് ക്ലാസ്റൂം, ഹൈടെക് ലാബ് പദ്ധതികൾക്ക് ഇതുവരെ ചെലവഴിച്ചത്. ഹൈടെക് ക്ലാസ്റൂം പദ്ധതിയുടെ ഭാഗമായി മുഴുവൻ അദ്ധ്യാപകർക്കും പ്രത്യേക ഐടി പരിശീലനം നൽകിയിട്ടുണ്ട്. പാഠഭാഗങ്ങൾ ക്ലാസ്മുറിയിൽ ഡിജിറ്റൽ സംവിധാനമുപയോഗിച്ച് ഫലപ്രദമായി വിനിമയം നടത്താനായി സമഗ്ര പോർട്ടലും സജ്ജമാക്കി. ഇതോടൊപ്പം സ്‌കൂളുകളുടെ നിലവാരം അടിസ്ഥാന സൗകര്യം ഉയർത്താനുള്ള പദ്ധതിയും പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

എല്ലാ സ്‌കൂളുകളിലും ഹൈടെക് ക്ലാസ് റൂം ഒരുക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമെന്ന നേട്ടത്തിലേക്ക് ഒരു ചുവടു കൂടി. ഹൈടെക് ക്ലാസ് റൂം പദ്ധതിയുടെ രണ്ടാം ഘട്ടവും പൂർത്തീകരണത്തിലേക്ക് എത്തുകയാണ്. ഒന്നു മുതൽ ഏഴുവരെ ക്ലാസുകളുള്ള 9,941 സ്‌കൂളുകളിൽ ഹൈടെക് ലാബുകൾ സ്ഥാപിക്കുന്ന പദ്ധതിയും പൂർണമായി. 4,752സ്‌കൂളുകളിലെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിലെ 45,000 ക്ലാസ് മുറികൾ ആദ്യഘട്ടത്തിൽ ഹൈടെക്കായി മാറിയിരുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ക്ലാസ്‌റൂമുകൾ ഹൈടെക് ആക്കി മാറ്റുന്ന പദ്ധതിക്ക് രൂപം നൽകിയത്. ഹൈസ്‌കൂൾ തലത്തിൽ ക്ലാസ്സ്‌റൂമുകൾ ഹൈടെക് ആക്കാനു പ്രൈമറി തലത്തിൽ പ്രത്യേകമായി ഹൈടെക് ലാബുകൾ സ്ഥാപിക്കാനുമായിരുന്നു പദ്ധതി. കിഫ്ബിയിൽ നിന്നും 562 കോടി രൂപയാണ് ഹൈടെക് ക്ലാസ്‌റൂം-ഹൈടെക് ലാബ് പദ്ധതികൾക്ക് ഇതുവരെ ചെലവഴിച്ചത്. ഹൈടെക് ക്ലാസ്‌റൂം പദ്ധതിയുടെ ഭാഗമായി മുഴുവൻ അദ്ധ്യാപകർക്കും പ്രത്യേക ഐടി പരിശീലനം നൽകിയിട്ടുണ്ട്. പാഠഭാഗങ്ങൾ ക്ലാസ്മുറിയിൽ ഡിജിറ്റൽ സംവിധാനമുപയോഗിച്ച് ഫലപ്രദമായി വിനിമയം നടത്താനായി 'സമഗ്ര' പോർട്ടലും സജ്ജമാക്കി.

ഇതോടൊപ്പം സ്‌കൂളുകളുടെ നിലവാരം അടിസ്ഥാന സൗകര്യം ഉയർത്താനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്. അഞ്ച് കോടി , മൂന്ന് കോടി, ഒരു കോടി രൂപ എന്നിങ്ങനെ ചെലവഴിച്ച് 966 സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്ന പദ്ധതിയാണ് പുരോഗമിക്കുന്നത്. കിഫ്ബി വഴി തന്നെയാണ് ഈ പദ്ധതിയും നടപ്പിലാക്കുന്നത്. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ സ്‌കൂളുകളുടെ ഭൗതികസാഹചര്യങ്ങൾ കൂടി മെച്ചപ്പെടുത്താനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP