Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിലെത്തുന്ന പ്രധാനമന്ത്രിക്ക് നേരെ മുഖ്യമന്ത്രിയുടെ 'ട്രോൾ അമ്പ്' ;'ചില ദേശാടന പക്ഷികൾക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ട്; മരൂഭൂമിയിൽ നിന്നുള്ള ദേശാടന പക്ഷികളാണ് ഇടയ്ക്കിടയ്ക്ക് കേരളത്തിലെത്തുന്നത്'; ഇത്തരം പക്ഷികൾ നമ്മളെയെല്ലാം അസ്വസ്ഥരും ഭയചകിതരുമാക്കുമെന്നും പിണറായി

കേരളത്തിലെത്തുന്ന പ്രധാനമന്ത്രിക്ക് നേരെ മുഖ്യമന്ത്രിയുടെ 'ട്രോൾ അമ്പ്' ;'ചില ദേശാടന പക്ഷികൾക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ട്; മരൂഭൂമിയിൽ നിന്നുള്ള ദേശാടന പക്ഷികളാണ് ഇടയ്ക്കിടയ്ക്ക് കേരളത്തിലെത്തുന്നത്'; ഇത്തരം പക്ഷികൾ നമ്മളെയെല്ലാം അസ്വസ്ഥരും ഭയചകിതരുമാക്കുമെന്നും പിണറായി

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കേരളത്തിൽ സന്ദർശനത്തിനായെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ' ട്രോൾ അമ്പ്' തൊടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ചില ദേശാടന പക്ഷികൾക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ട്. മരുഭൂമിയിൽ നിന്നുള്ള ദേശാടനപക്ഷികളാണ് ഇടയ്ക്കിടയ്ക്ക് കേരളത്തിലെത്തുന്നതെന്നും അത് നമ്മളെയെല്ലാം അസ്വസ്ഥരും ഭയചകിതരുമാക്കുമെന്നുമാണ് പിണറായി വിജയൻ മോദിയെ പരോക്ഷമായി വമിർശിച്ചത്. എന്ത് ആപത്താണ് ഈ നാടിന് വരാനിരിക്കുന്നതെന്ന് അറിയില്ലെന്നും പിണറായി കൂട്ടിച്ചേർത്തു. കണ്ണൂരിൽ ജൈവവൈവിധ്യ കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്നാൽ വിവിധ പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പസമയത്തിനുള്ളിൽ കേരളത്തിലെത്തും. മധുരയിലെ പരിപാടി കഴിഞ്ഞ് കൊച്ചി നാവികസേനാ വിമാനത്താളത്തിൽ ഉച്ചയ്ക്ക് 1.55ന് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി കൊച്ചി റിഫൈനറിയിലെ വിപുലികരിച്ച പ്‌ളാന്റ് ഉദ്ഘാടനം ചെയ്യും. നാവികസേനാ വിമാനത്താവളത്തിൽ നിന്നും ഹെലികോപ്ടറിൽ രാജഗിരി കോളജ് മൈതാനത്തേക്ക് എത്തുന്ന മോദി അവിടെ നിന്നും റോഡ് മാർഗമാണ് കൊച്ചി റിഫൈനറിയിൽ എത്തുക.

പിന്നീട് വൈകിട്ട് 4.15ന് തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ യുവമോർച്ച സമ്മേളനത്തിലും മോദി പ്രസംഗിക്കും. ശേഷം ഏതാനും പരിപാടികളിൽ പങ്കെടുക്കുന്ന മോദി വൈകിട്ട് അഞ്ച് മണിയോടെ കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP