Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓഖി ദുരന്ത വിഷയത്തിൽ മുഖ്യമന്ത്രിയുമായി ഡോ. സൂസപാക്യം ചർച്ച നടത്തി; സർക്കാർ നടപടികളിൽ പൂർണ വിശ്വാസമുണ്ടെന്ന് സൂസപാക്യം; മുഖ്യമന്ത്രിയും മന്ത്രിമാരും വിഴിഞ്ഞം സന്ദർശിച്ചപ്പോൾ ചില ആളുകളുടെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധം ദൗർഭാഗ്യകരമെന്നും അതിരൂപതാ മെത്രാൻ

ഓഖി ദുരന്ത വിഷയത്തിൽ മുഖ്യമന്ത്രിയുമായി ഡോ. സൂസപാക്യം ചർച്ച നടത്തി; സർക്കാർ നടപടികളിൽ പൂർണ വിശ്വാസമുണ്ടെന്ന് സൂസപാക്യം; മുഖ്യമന്ത്രിയും മന്ത്രിമാരും വിഴിഞ്ഞം സന്ദർശിച്ചപ്പോൾ ചില ആളുകളുടെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധം ദൗർഭാഗ്യകരമെന്നും അതിരൂപതാ മെത്രാൻ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് സംസ്ഥാന സർക്കാർ സ്വീകരിച്ചതും സ്വീകരിച്ചുകൊണ്ടിരിക്കുന്നതുമായ നടപടികളിൽ തിരുവനന്തപുരം അതിരൂപത മെത്രാൻ ഡോ. സൂസപാക്യം സംതൃപ്തി രേഖപ്പെടുത്തി.

ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം ഡോ.സൂസപാക്യം മുഖ്യമന്ത്രി പിണറായി വിജയനുമായി ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് സർക്കാർ നടപടികളിൽ അദ്ദേഹം സംതൃപ്തി അറിയിച്ചത്.

സർക്കാർ നടപടികളിൽ പൂർണ വിശ്വാസമുണ്ട്. ഞായറാഴ്ച മുഖ്യമന്ത്രിയും മന്ത്രിമാരും വിഴിഞ്ഞം സന്ദർശിച്ചപ്പോൾ ചില ആളുകളുടെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധം ദൗർഭാഗ്യകരമായിപ്പോയെന്നും അത്തരം കാര്യങ്ങൾ സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും അതിരൂപത മെത്രാൻ പറഞ്ഞു.

മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സംരക്ഷിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കുടുംബങ്ങളെ സഹായിക്കാൻ ആവശ്യമായതെല്ലാം സർക്കാർ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. പരിക്കേറ്റവർക്കും ആവശ്യമായ ചികിത്സയും സഹായവും ഉറപ്പാക്കിയിട്ടുണ്ട്. കാണാത്തവരെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമായി തുടരും. ഭാവിയിൽ ഇത്തരം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കൂട്ടായി ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറി ജൂഡിറ്റ് പയസ് ലോറൻസും അതിരൂപത മെത്രാനോടൊപ്പം ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP