Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദാമോദരൻ സ്ഥാനം ഒഴിയുന്നതിനെ കുറിച്ച് അറിയില്ല; ലിബിയയിൽ റെജി ജോസഫ് മോചിതനായതും അറിയില്ല: ഇന്നു പിണറായി മാദ്ധ്യമങ്ങളോടു പ്രതികരിച്ചത് ഇങ്ങനെ

ദാമോദരൻ സ്ഥാനം ഒഴിയുന്നതിനെ കുറിച്ച് അറിയില്ല; ലിബിയയിൽ റെജി ജോസഫ് മോചിതനായതും അറിയില്ല: ഇന്നു പിണറായി മാദ്ധ്യമങ്ങളോടു പ്രതികരിച്ചത് ഇങ്ങനെ

തിരുവനന്തപുരം: ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന് വേണ്ടി തന്റെ നിയമോപദേഷ്ടാവ് എം.കെ.ദാമോദരൻ ഹാജരായതിനെ കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ദാമോദരൻ സ്ഥാനമൊഴിയുന്നെന്ന വാർത്തയെ കുറിച്ച് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

ലിബിയയിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ കോഴിക്കോട് സ്വദേശി റെജി ജോസഫിനെ മോചിപ്പിച്ചത് സംബന്ധിച്ച് തനിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റെജിയെ മോചിപ്പിച്ച കാര്യം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ലാവലിൻ കേസിൽ നിന്നും പിണറായി വിജയനെ രക്ഷിച്ചെടുത്തതിന്റെ പ്രത്യുപകാരമായിട്ടാണ് എം കെ ദാമോദരനെ നിയമ ഉപദേഷ്ടാവായി മുഖ്യമന്ത്രി നിയമിച്ചതെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. എന്നാൽ, പിണറായി വിജയനെ തീർത്തും പ്രതിരോധത്തിലാക്കുന്ന വിധത്തിലാണ് ദാമോദരൻ ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന് വേണ്ടി വാദിക്കാൻ എത്തിയത്. സംഭവം വൻ വിവാദമായതിനു പിന്നാലെയാണു പിണറായിയുടെ മറുപടി വന്നത്. നേരത്തെ ഇതിനെ എതിർത്തു വി എസ് അച്യുതാനന്ദൻ രംഗത്തെത്തിയിരുന്നു.

മാർട്ടിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായത് വിവാദമായ പശ്ചാത്തലത്തിൽ എം.കെ.ദാമോദരൻ മുഖ്യമന്ത്രിയുടെ നിയമോപദേശകസ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. വീണ്ടും വിവാദങ്ങൾക്ക് അവസരമൊരുക്കുന്ന സാഹചര്യം ഒഴിവാക്കുന്നതാണ് ഉചിതമെന്ന വിലയിരുത്തലാണ് ഇടതുകേന്ദ്രങ്ങൾക്കുള്ളത്. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തെക്കുറിച്ചു തനിക്ക് അറിയില്ലെന്ന പ്രതികരണവുമായി പിണറായി എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP