Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ ചലച്ചിത്ര പുരസ്‌കാരദാനത്തിലെ പന്തിഭേദം എന്തിനായിരുന്നു? സ്മൃതി ഇറാനിക്ക് വേണ്ടി രാഷ്ട്രപതിയെ വിവാദത്തിലാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്ന് പിണറായി വിജയൻ

ദേശീയ ചലച്ചിത്ര പുരസ്‌കാരദാനത്തിലെ പന്തിഭേദം എന്തിനായിരുന്നു? സ്മൃതി ഇറാനിക്ക് വേണ്ടി രാഷ്ട്രപതിയെ വിവാദത്തിലാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്ന് പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തിൽ ഉണ്ടായ അസ്വാരസ്യവും അസ്വസ്ഥതകളും കേന്ദ്രസർക്കാരിന്റെ അസഹിഷ്ണുതയുടെ ഉല്പന്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പുരസ്‌കാര വിതരണം നടത്താൻ മന്ത്രി സ്മൃതി ഇറാനി കൂടി വേണമെന്ന് നിർബന്ധം പിടിച്ചത് ഫലത്തിൽ രാഷ്ട്രപതിയെ അപമാനിക്കലായി മാറിയെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തിൽ ഉണ്ടായ അസ്വാരസ്യവും അസ്വസ്ഥതകളും കേന്ദ്രസർക്കാരിന്റെ അസഹിഷ്ണുതയുടെ ഉല്പന്നമാണ്. പുരസ്‌കാര വിതരണം നടത്താൻ മന്ത്രി സ്മൃതി ഇറാനി കൂടി വേണമെന്ന് നിർബന്ധം പിടിച്ചത് ഫലത്തിൽ രാഷ്ട്രപതിയെ അപമാനിക്കലായി മാറി. കീഴ്‌വഴക്കം ലംഘിച്ചു പുരസ്‌കാര വിതരണത്തിൽ എന്തിനു പന്തിഭേദം സൃഷ്ടിച്ചു എന്ന് കേന്ദ്ര ഭരണ നേതൃത്വം വിശദീകരിച്ചിട്ടില്ല.സ്മൃതി ഇറാനിക്കുവേണ്ടി രാഷ്ട്രപതിയെ വിവാദത്തിലാക്കുകയാണ് സർക്കാർ ചെയ്തത്.

അവാർഡ് ജേതാക്കൾ നടത്തിയ പ്രതിഷേധം ന്യായമാണ്. ചടങ്ങിനെത്താതെ പ്രതിഷേധിച്ചവർ പുരസ്‌കാരം തിരസ്‌ക്കരിച്ചിട്ടില്ല. അർഹമായ കൈകളിൽ നിന്നു അത് ലഭിക്കണം എന്ന ആവശ്യമാണ് ഉയർത്തിയത്. അർഹതയ്ക്കുള്ള ഉന്നതമായ അംഗീകാരം ഏറ്റുവാങ്ങേണ്ടുന്ന വേളയെ ത്യാഗമനസ്സോടെ അനീതിക്കെതിരായ സമരമാക്കി മാറ്റിയ ചലച്ചിത്ര പ്രതിഭകൾ സാമൂഹിക ഉത്തരവാദിത്തമാണ് നിർവഹിച്ചത്.

എതിർ സ്വരങ്ങളെ ഇല്ലാതാക്കി ഏകാധിപത്യം സ്ഥാപിക്കാനുള്ള ഓട്ടത്തിനിടയിലാണ് ഇത്തരം അവഹേളനങ്ങൾ ഉണ്ടാകുന്നത്. അത് ആസൂത്രിത പദ്ധതിയുടെ ഭാഗമായി കാണണം. ആ പശ്ചാത്തലത്തിൽ, ചലച്ചിത്ര പ്രതിഭകളുടെ പ്രതിഷേധത്തിനും പ്രതികരണത്തിനും വലിയ പ്രാധാന്യമുണ്ട്. അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും കോയ്മക്കെതിരെ രാജ്യത്താകെ വളർന്നുവരികയും ശക്തിപ്പെടുകയും ചെയ്യുന്ന പ്രതിഷേധത്തിന്റെ കനലാണ് ചലച്ചിത്ര രംഗത്തും എരിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP