Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇത് ഹൈക്കമാൻഡ് അല്ല.. മുൻപു നടന്നതെല്ലാം എല്ലാവർക്കും അറിയാമല്ലോ? ആ കട്ടില് കണ്ട് ആരും പനിക്കേണ്ട; കോഴിക്കോട്ടെ യുഎപിഎ അറസ്റ്റിൽ പോളിറ്റ് ബ്യൂറോയിൽ വിമർശനം ഉയർന്നെന്ന ആരോപണത്തിന് നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി

ഇത് ഹൈക്കമാൻഡ് അല്ല.. മുൻപു നടന്നതെല്ലാം എല്ലാവർക്കും അറിയാമല്ലോ? ആ കട്ടില് കണ്ട് ആരും പനിക്കേണ്ട; കോഴിക്കോട്ടെ യുഎപിഎ അറസ്റ്റിൽ പോളിറ്റ് ബ്യൂറോയിൽ വിമർശനം ഉയർന്നെന്ന ആരോപണത്തിന് നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോഴിക്കോട് മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ പിടിയിലായ വിദ്യാർത്ഥികൾക്കു നേരെ യുഎപിഎ ചുമത്തിയിൽ സിപിഎം പൊളിറ്റ് ബ്യൂറോ സർക്കാരിനെ വിമർശിച്ചെന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരത്തിലുള്ള ഒരു വിമർശനവും പൊളിറ്റ് ബ്യൂറോയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

രാവിലെ സഭ ചേർന്നപ്പോൾ കോൺഗ്രസ് എംഎൽഎ പിടി തോമസ് ആണ് ഇക്കാര്യം പരാമർശിച്ചത്. പിബിയുടെ വിമർശനം ഏറ്റാണ് മുഖ്യമന്ത്രി സഭയിൽ എത്തിയിരിക്കുന്നതെന്ന് ചോദ്യോത്തര വേളയിൽ പിടി തോമസ് പറഞ്ഞു. ചോദ്യത്തിന മറുപടി പറയുന്നതിനിടെ മുഖ്യമന്ത്രി ഇതിനോടു പ്രതികരിക്കുകയായിരുന്നു.

യുഎപിഎയുടെ പേരിൽ പിബി വിമർശനം ഉന്നയിച്ചെന്ന മാധ്യമ വാർത്തകൾ തീർത്തും തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലുള്ള ഒരു വിമർശനവും പിബിയിൽനിന്ന് ഉണ്ടായിട്ടില്ല. പിബിയിൽ പങ്കെടുത്ത പോലെയാണ് ഇക്കാര്യം പലരും റിപ്പോർ്ട്ട് ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

തെറ്റു തിരുത്തുകയും നടപടികൾ എടുത്തു മുന്നോട്ടുപോവുകയും ചെയ്യുന്ന പാർട്ടിയാണ് സിപിഎം. പൊളിറ്റ് ബ്യൂറോ ശക്തമാണ്. അതു നടപടികൾ എടുക്കാറുണ്ട്. ഇത് ഹൈക്കമാൻഡ് അല്ല. മുൻപു നടന്നതെല്ലാം എല്ലാവർക്കും അറിയാമല്ലോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിബി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചെന്ന വാർത്തകളെക്കുറിച്ച്്, ആ കട്ടില് കണ്ട് ആരും പനിക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP