Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രിസഭാ തീരുമാനങ്ങൾ എല്ലാം വിവരാവകാശ നിയമപ്രകാരം പുറത്തുവിടാനാകില്ലെന്ന് മുഖ്യമന്ത്രി; എല്ലാം പുറത്തുവിട്ടാൽ ചില കാര്യങ്ങൾ നടക്കാതെ വരും; നിയമം ദുരുപയോഗിക്കുന്നവരെ തിരിച്ചറിയണമെന്നും പിണറായി വിജയൻ

മന്ത്രിസഭാ തീരുമാനങ്ങൾ എല്ലാം വിവരാവകാശ നിയമപ്രകാരം പുറത്തുവിടാനാകില്ലെന്ന് മുഖ്യമന്ത്രി; എല്ലാം പുറത്തുവിട്ടാൽ ചില കാര്യങ്ങൾ നടക്കാതെ വരും; നിയമം ദുരുപയോഗിക്കുന്നവരെ തിരിച്ചറിയണമെന്നും പിണറായി വിജയൻ

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങൾ എല്ലാം വിവരാവകാശ നിയമപ്രകാരം പുറത്തുവിടാനാവില്ലെന്ന നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ വിവരങ്ങളും ഉടനടി പുറത്ത് വിടുകയാണെങ്കിൽ കാര്യങ്ങൾ ലക്ഷ്യപ്രാപ്തിയിൽ എത്തുന്നതിന് തടസമുണ്ടാകും. അത് നടപ്പാക്കാനാകാതെ വന്നേക്കും. അതിനാൽ മന്ത്രിസഭാ തീരുമാനങ്ങളിൽ ചിലത് നടപ്പിലാക്കിയ ശേഷമേ അറിയാൻ കഴിയൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിവരാവകാശ നിയമം വ്യക്തിപരമായി ദുരുപയോഗിക്കുന്നവരെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ദുരുപയോഗം മറയാക്കി വിവരം നൽകാതിരിക്കുന്ന സ്ഥിതിയും വരരുത്. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ വിവേചനം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് അഴിമതി അർബുദം പോലെ പടരുകയാണ്. വികസനം ലക്ഷ്യപ്രാപ്തിയിൽ എത്താതെ മറ്റുവഴികളിലൂടെ ചോർന്നു പോകുകയാണ്. അഴിമതിയില്ലാതെയുള്ള ഭരണത്തിനായി ശുദ്ധീകരിക്കൽ നടപടികൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിവരാവകാശ നിയമം 2005 എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിവരാവകാശ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിലൂടെ അഴിമതിയും കുറയ്ക്കാൻ കഴിയും.അതിനാവശ്യമായ നടപടി സർക്കാർ സ്വീകരിക്കും. വിവരാവകാശ നിയമം കേന്ദ്രം നടപ്പാക്കിയ അതേ വർഷംതന്നെ കേരളത്തിലും നിലവിൽ വന്നതാണ്. ഈ നിയമപ്രകാരം സർക്കാർ ഓഫീസുകളിലെ അപേക്ഷകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറുപടി പറയേണ്ടതാണ്. തെറ്റായ മറുപടി നൽകുമ്പോഴാണ് അപ്പീലുകളായി കമ്മീഷന് മുമ്പാകെ വരുന്നത്.

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ചോദിക്കുമ്പോൾ അത് നൽകാതിരിക്കേണ്ട കാര്യമില്ല. രേഖകൾ ഇരുമ്പുമറയ്കപ്പുറത്ത് വെക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ കമ്മീഷനേയും വിവിധ വകുപ്പുകളേയും ബന്ധിപ്പിച്ചുള്ള സോഫ്റ്റ് വെയർ എന്ന ആശയം കമമീഷൻ മുന്നോട്ടുവച്ചിട്ടുണ്ട്. അത് സർക്കാർ ഉടനെ പരിഗണിക്കും.. സ്‌കൂൾ പാഠ്യപദ്ധതിയിൽ വിവരാവകാശ നിയമത്തെ കുറിച്ച് ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭാ തീരുമാനങ്ങൾ വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണർ നേരത്തെ ഉത്തരവിട്ടിരുന്നു. പിന്നാലെ സർക്കാരിന്റെ സൈറ്റിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും മന്ത്രിസഭാ തീരുമാനങ്ങൾ പ്രസിദ്ധപ്പെടുത്തിയിരുന്നു. നേരത്തെ സംസ്ഥാന വിവരാവകാശ കമ്മീഷനും മന്ത്രിസഭാ തീരുമാനങ്ങൾ വെളിപ്പെടുത്തണമെന്ന് നിർദ്ദേശം നൽകിയിരുന്നു.മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണർ അറിയിച്ചതിന് പിന്നാലെയാണ് സർക്കാർ ഹൈക്കോടതിയെയും സമീപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP