Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ടോംസ്, നെഹ്രു കോളേജുകളുടെ പേര് കേൾക്കുമ്പോൾ വിദ്യാർത്ഥികൾ കിടിലം കൊള്ളുന്നു; ലോ അക്കാദമിയുടെ പേര് പറയാതെ സ്വാശ്രയ കോളെജുകൾക്കെതിരെ മുഖ്യമന്ത്രി പിണറായി

ടോംസ്, നെഹ്രു കോളേജുകളുടെ പേര് കേൾക്കുമ്പോൾ വിദ്യാർത്ഥികൾ കിടിലം കൊള്ളുന്നു; ലോ അക്കാദമിയുടെ പേര് പറയാതെ സ്വാശ്രയ കോളെജുകൾക്കെതിരെ മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിൽ നടക്കുന്ന വിദ്യാർത്ഥി സമരങ്ങളിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ലോ അക്കാദമിയെ കുറിച്ച് പറയാതെയാണ് സ്വാശ്രയ കോളേജുകൾക്കെതിരെ പിണറായി വിജയൻ പ്രതികരിച്ചിരിക്കുന്നത്. നെഹ്‌റു,ടോംസ് എന്നീ സ്വാശ്രയ കോളെജുകളുടെ പേരുകൾ എടുത്തുപറഞ്ഞും ലോ അക്കാദമിയുടെ പേര് പറയാതെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചതാണ് ശ്രദ്ധേയമായത്. ചില സ്ഥാപനങ്ങളുടെ പേരുകൾ തന്നെ വിദ്യാർത്ഥികളെ ഭയപ്പെടുത്തുന്നെന്ന് പിണറായി വിജയൻ പറഞ്ഞു. വിദ്യാർത്ഥികളുടെ അസംതൃപ്തി സർക്കാർ മനസ്സിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ചില സ്ഥാപനങ്ങളുടെ പേരുകൾ കുട്ടികളെ പേടിപ്പിക്കുന്നു. അനഭലഷണീയമായ കാര്യങ്ങളാണ് കോളെജുകളിൽ ഈയിടെ നടന്നുകൊണ്ടിരിക്കുന്നത്. ചാച്ചാ നെഹ്‌റുവിന്റെ പേരിലുള്ള കോളെജിലെ ആത്മഹത്യ സമൂഹത്തെ ഞെട്ടിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ട പേരാണ് ടോംസ്. ഇപ്പോൾ ആ പേര് കേൾക്കുമ്പോൾ വിദ്യാർത്ഥികൾ ഞെട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലോ കോളേജിനെ മുഖ്യമന്ത്രി പേരെടുത്ത് പരാമർശിച്ചില്ല. സ്വാശ്രയ കോളേജുകളിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ അടുത്ത ആഴ്ച വൈസ് ചാൻസലർമാരുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. യോഗത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവെക്കില്ലെന്ന് ഡയറക്ടർ ബോർഡ് അറിയിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്. ലോ അക്കാദമി ഡയറക്ടർ നാരായണൻ നായരുമായി എകെജി സെന്ററിൽ സിപിഐ(എം) നേതാക്കൾ ചർച്ച നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP