Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബാവയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി; തോമസ് പ്രഥമൻ ബാവായെ മുഖ്യമന്ത്രി കണ്ടചത് പനി ബാധിച്ച് ചികിൽസയിൽ കഴിയവേ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തി

യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബാവയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി; തോമസ് പ്രഥമൻ ബാവായെ മുഖ്യമന്ത്രി കണ്ടചത് പനി ബാധിച്ച് ചികിൽസയിൽ കഴിയവേ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായെ സന്ദർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. പനി ബാധിച്ച് ചികിൽസയിൽ കഴിയുന്ന ബാവയെ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി കണ്ടത്.

ഉച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിയത്. ചികിത്സയിൽ കഴിയുന്ന ബാവായുടെ ആരോഗ്യനില മുഖ്യമന്ത്രി ഡോക്ടർമാരോട് ചോദിച്ചറിഞ്ഞു. ചിക്കൻപോക്‌സും പനിയും ബാധിച്ച ബാവയെ കഴിഞ്ഞ നാലാം തീയതിയാണ് ആശുപത്രിയിൽ എത്തിച്ചത്. സന്ദർശനത്തിൽ സഭാ പ്രശ്‌നം ചർച്ചയായില്ലെന്നാണ് സൂചന.

സെക്രട്ടറിയേറ്റിനു മുമ്പിൽ തുടരുന്ന പ്രതിഷേധങ്ങൾക്കിടെ സഭാ പ്രതിനിധികൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോതമംഗലം എംഎ‍ൽഎ ആന്റണി ജോണും പിണറായിക്കൊപ്പം ഉണ്ടായിരുന്നു. സന്ദർശനത്തെപ്പറ്റി ചോദിച്ചപ്പോൾ മുഖ്യമന്ത്രി ഒന്നും പ്രതികരിച്ചില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP