Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആർപ്പോ ആർത്തവം പൊതു സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല; പിന്മാറ്റം പൊലീസ് റിപ്പോർട്ടിനെ തുടർന്ന്; സംഘാടകർ തീവ്ര സ്വഭാവമുള്ളവരെന്ന് പൊലീസ് റിപ്പോർട്ട്; ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് ഔദ്യോഗിക വിശദീകരണം

ആർപ്പോ ആർത്തവം പൊതു സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല; പിന്മാറ്റം പൊലീസ് റിപ്പോർട്ടിനെ തുടർന്ന്; സംഘാടകർ തീവ്ര സ്വഭാവമുള്ളവരെന്ന് പൊലീസ് റിപ്പോർട്ട്; ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് ഔദ്യോഗിക വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആർത്തവ അയിത്തത്തിനെതിരെ എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിക്കുന്ന പരിപാടിയാണ് ആർപ്പോ ആർത്തവം. അയിത്തത്തിനെതിരെ തൊട്ടുകൂടാം എന്ന് പ്രഖ്യാപിച്ച് കൊച്ചിയിൽ നടക്കുന്ന ആർപ്പോ ആർത്തവം പരിപാടിയുടെ പൊതു സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. പരിപാടിയുടെ സംഘാടകർ തീവ്രസ്വഭാവക്കാരാണെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം.

ഇന്ന് കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ 12 മണിക്കാണ് മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ പരിപാടിയുടെ സംഘാടകർ തീവ്രസ്വഭാവക്കാരാണെന്ന് കൊച്ചി റേഞ്ച് ഐ.ജി മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് തീരുമാനം മാറ്റിയത്. അതേസമയം, ഈ പരിപാടി മുഖ്യമന്ത്രിയുടെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

ആർത്തവം അയിത്തമല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് കേരളത്തിനകത്തും പുറത്തുനിന്നുമായെത്തുന്ന സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകരടക്കം ആയിരങ്ങൾ ആർത്തവ റാലിയിൽ അണിനിരക്കുമെന്നാണ് സംഘാടകർ പറയുന്നത്. ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ എതിർപ്പുയർന്ന പശ്ചാത്തലത്തിൽ എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ നവംബർ 25ന് ആർപ്പോ ആർത്തവത്തിന്റെ കൊടിയേറ്റം നടന്നിരുന്നു. ഒരു പകൽ നീണ്ട പൊതുപരിപാടിയും റാലിയുമാണ് അന്ന് നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP