Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആൾദൈവമെന്ന അവകാശവാദം വെറും മാർക്കറ്റിങ് തന്ത്രം; മനുഷ്യരെ മനുഷ്യരായി തന്നെ കാണണം; കഴിവുകൾ നേടിയവർ സിദ്ധികൾ മാർക്കറ്റ് ചെയ്യാറില്ല; അമൃതാനന്ദമയിയുടെ കഴിവുകളെ പറ്റി വിശദമായി ഒന്നും പറയുന്നില്ല; അമൃതാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചടങ്ങിൽ ആൾദൈവങ്ങൾക്കെതിരെ വിമർശനവുമായി പിണറായി

ആൾദൈവമെന്ന അവകാശവാദം വെറും മാർക്കറ്റിങ് തന്ത്രം; മനുഷ്യരെ മനുഷ്യരായി തന്നെ കാണണം; കഴിവുകൾ നേടിയവർ സിദ്ധികൾ മാർക്കറ്റ് ചെയ്യാറില്ല; അമൃതാനന്ദമയിയുടെ കഴിവുകളെ പറ്റി വിശദമായി ഒന്നും പറയുന്നില്ല; അമൃതാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചടങ്ങിൽ ആൾദൈവങ്ങൾക്കെതിരെ വിമർശനവുമായി പിണറായി

കൊച്ചി: അമൃതാനന്ദമയി ആശ്രമത്തിന്റെ കീഴിലുള്ള അമൃത ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയിൽ ആൾദൈവങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിവുകൾ നേടിയവർ അവരുടെ സിദ്ധികൾ മാർക്കറ്റ് ചെയ്യാറില്ല. ആൾദൈവമെന്ന് അവകാശപ്പെടുന്നത് മാർക്കറ്റിങ്ങിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തെ അമൃത ഇൻസിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സംഘടിപ്പിച്ച പരിപാടിയിലാണ് ആൾദൈവങ്ങൾക്കെതിരെ തുറന്നു പറച്ചിലുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

മാധ്യമങ്ങളിൽ അമൃതാനന്ദമയിയെ ആൾദൈവമെന്ന് പറഞ്ഞ് കളിയാക്കുന്നത് ശരിയല്ല എന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന അമിതാനന്ദമയി മഠത്തിന്റെ ജനറൽ മാനേജർ സ്വാമി പൂർണ മിത്രാനന്ദഗിരി പരാമർശിച്ചിരുന്നു. തുടർന്ന് പ്രസംഗിക്കവെ സ്വാമിയുടെ പരാമർശം എടുത്തു പറഞ്ഞാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. കഴിവുകൾ നേടിയവർ അവരുടെ സിദ്ധികൾ മാർക്കറ്റ് ചെയ്യാറില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പിണറായി ആൾദൈവങ്ങളെ പരാമർശിച്ച് സംസാരിച്ചത്.

ആൾ ദൈവമെന്ന് അവകാശപ്പെടുന്നത് മാർക്കറ്റിംഗിന്റെ ഭാഗമായാണ്. മനുഷ്യരെ മനുഷ്യരായി കാണാൻ കഴിയണം. വ്യത്യസ്ത കഴിവുകൾ ഉള്ളവർ നമ്മുടെ ലോകത്തുണ്ട്. വിവേകാനന്ദനെപ്പോലുള്ളവർ അതിന് ഉദാഹരണമാണ്.

വ്യത്യസ്ത കഴിവുകളുള്ളവർ ശരിയായ രീതിയിൽ പ്രവർത്തിച്ചാൽ ഉന്നതങ്ങളിൽ എത്തും. അമൃതാനന്ദമയിക്ക് ചില കഴിവുകളുണ്ടെന്ന് തനിക്കറിയാം. എന്നാൽ അതിനെക്കുറിച്ച് വിശദമായി താൻ ഇപ്പോൾ പറയുന്നില്ല. ഒരു കാര്യം പറയാം. ആൾ ദൈവം എന്ന പരാമർശം അത് മാർക്കറ്റിങ് തന്ത്രമാണ്. കഴിവുകൾ നേടിയവർ സിദ്ധികൾ മാർക്കറ്റ് ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ സർക്കാർ അധികാരത്തിലേറിയ ശേഷം ധനമന്ത്രി തോമസ് ഐസക്ക് അമൃതാനന്ദമയിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടികളിൽ പങ്കെടുത്തത് നേരത്തെ വിവാദമായിരുന്നു. ഇതിൽ ഐസക്ക് വിശദീകരണവും നൽകിയിരുന്നു. ആദ്യമായിട്ടാണ് അമൃതപുരിയിൽ പോയത്. അവിടെയാണ് അമൃത വിദ്യാപീഠത്തിന്റെ മുഖ്യ ക്യാമ്പസുകളിൽ ഒന്ന്. ആശ്രമം കായലിനപ്പുറം വള്ളിക്കാവിലാണ്.

സർവകലാശാലയുടെ ആഭിമുഖ്യത്തിൽ നടന്ന സുസ്ഥിര വികസനത്തെ കുറിച്ചുള്ള ഒരു സെമിനാർ ഉദ്ഘാടനം ചെയ്യാനായിട്ടാണ് താനെത്തിയത്. ഈ സന്ദർശനവുമായി ബന്ധപ്പെട്ട് നവ മാധ്യമങ്ങളിൽ ഒട്ടേറെ പേർ പരിഹാസ വിമർശനങ്ങൾ ഉയർത്തുന്നുണ്ട്. ആശ്രമത്തിലെ മതപരമായ ഒരു ചടങ്ങിനുമല്ല മറിച്ച് ഒരംഗീകൃത സർവകലാശാലയിലെ അക്കാദമിക്ക് സെമിനാർ ആയിരുന്നു അതെന്നുമായിരുന്നു അന്ന് ഐസക്കിന്റെ വിശദീകരണം.

നാല് പതിറ്റാണ്ടുകളിലേറെയായി താൻ മതപരമായ ആരാധനകളിലും മറ്റും പങ്കാളിയാകുന്നത് അവസാനിപ്പിച്ചിട്ട്. പക്ഷെ മതവിശ്വാസത്തോട് കേവലം യുക്തിവാദപരമായ സമീപനമല്ല ഉള്ളത്. പിന്നെയാണ് ഏതെങ്കിലും മതവിശ്വാസവുമായി ബന്ധമുണ്ടെങ്കിൽ അക്കാദമിക സ്ഥാപനങ്ങളിൽ നിന്നും മറ്റും ഒഴിഞ്ഞു നിൽക്കണമെന്ന വാദം. സെമിനാറിലും മറ്റും പോകുന്നത് തന്റെ നിലപാടുകൾ വ്യക്തമാക്കാനും അതിന്റെയടിസ്ഥാനത്തിൽ സംവദിക്കുന്നതിനും ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ ആൾദൈവ സങ്കൽപത്തെ പറ്റി അഭിപ്രായം പറഞ്ഞതും വി്മർശനം ഉന്നയിച്ചതും ചർച്ചയായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP