Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവതിയേയും കുഞ്ഞുങ്ങളേയും ഭക്ഷണം പോലും നൽകാതെ പീഡിപ്പിച്ചത് ദിവസങ്ങളോളം; സ്ത്രീധനം നൽകാത്തതിന്റെ പേരിൽ മരുമകന്റെ മർദ്ദനം ഏൽക്കേണ്ടിവന്നത് അന്ധനായ കുഞ്ഞുമോനും; പിങ്ക് പൊലീസ് വീട്ടുതടങ്കലിൽ നിന്നും മോചിപ്പിച്ച നിഷ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

യുവതിയേയും കുഞ്ഞുങ്ങളേയും ഭക്ഷണം പോലും നൽകാതെ പീഡിപ്പിച്ചത് ദിവസങ്ങളോളം; സ്ത്രീധനം നൽകാത്തതിന്റെ പേരിൽ മരുമകന്റെ മർദ്ദനം ഏൽക്കേണ്ടിവന്നത് അന്ധനായ കുഞ്ഞുമോനും; പിങ്ക് പൊലീസ് വീട്ടുതടങ്കലിൽ നിന്നും മോചിപ്പിച്ച നിഷ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പിങ്ക് പൊലീസ് വീട്ടുതടങ്കലിൽ നിന്നും മോചിപ്പിച്ച യുവതി ഭർത്താവിന്റെ വീട്ടിൽ അനുഭവിച്ചത് ക്രൂര പീഡനം. ചുനക്കര ലക്ഷം വീട് കോളനിയിൽ കുഞ്ഞുമോൻ-സജീദ ദമ്പതികളുടെ മകൾ നിഷ (26)യെയാണ് ഭർത്താവും ഭർത്താവിന്റെ അമ്മയും ചേർന്ന് ഭക്ഷണം പോലും നൽകാതെ യുവതിയേയും കുട്ടികളേയും ദിവസങ്ങളോളം മർദ്ദിച്ചത്. പിങ്ക് പൊലീസ് മോചിപ്പിച്ച നിഷയെ ഗുരുതരാവസ്ഥയിൽ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിഷയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി തന്നെയും കുട്ടികളേയും ഭക്ഷണം പോലും താരാതെ ഭർത്താവും, ഭർതൃമാതാവും ചേർന്ന് നിരന്തരം മർദ്ദിക്കുമായിരുന്നെന്ന് പൊലീസിന് നൽകിയ മൊഴിയിൽ നിഷ പറയുന്നു. സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. നിഷയുടെ അച്ഛൻ അന്ധനാണ്. അച്ഛനേയും അമ്മയേയും മുമ്പും ഭർത്താവ് ആക്രമിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. വീട്ടിലെ കഷ്ടപ്പാട് അറിയാവുന്നതിനാൽ പലപ്പോഴും ഭർത്താവിന്റെ വീട്ടുകാരുടെ ക്രൂരതകൾ നിഷ വീട്ടിലറിയിച്ചിരുന്നില്ല.

ഈ മാസം പത്തിനാണ് നിഷയും മക്കളും വീട്ടുതടങ്കലിലാണെന്ന വിവരം മാതാപിതാക്കൾ അറിയുന്നത്. ഉടൻ തന്നെ ചില സാമൂഹ്യ പ്രവർത്തകൾ മുഖേന പൊലീസിന്റെ എമർജൻസി നമ്പറിൽ ബന്ധപ്പെടുകയും കൊട്ടാരക്കരയിൽ നിന്നെത്തിയ പിങ്ക് പൊലീസിന്റെ സഹായത്തോടെ നിഷയേയും, ഒന്നും എട്ടും വയസുള്ള കുട്ടികളേയും രക്ഷപ്പെടുത്തുകയുമായിരുന്നു. തുടർന്ന് യുവതിയുടെ മാതാപിതാക്കൾ എത്തി മൂന്നു പേരെയും ചുനക്കരയിലുള്ള വാടക വീട്ടിലേക്ക് കൊണ്ടുപോയി.

നാട്ടുകാരുടെ കാരുണ്യത്തിലാണ് നിഷയുടെ അന്ധനായ പിതാവും മാതാവും കഴിയുന്നത്. ഇക്കാരണത്തിലാണ് നിഷ മാതാപിതാക്കളെ വിവരം പലപ്പോഴും അറിയിക്കാതിരുന്നത്. എന്നിരുന്നാലും പല സമയങ്ങളിലും മാതാപിതാക്കൾ ആഹാരവും മറ്റ് അവശ്യ സാധനങ്ങളും മാവേലിക്കരയിൽ നിന്നും എത്തിച്ചു കൊടുത്തിരുന്നു.

ഇങ്ങനെ എത്തിച്ചു കൊടുക്കുന്നതിൽ എതിർപ്പുള്ള ഭർതൃവീട്ടുകാർ പലപ്പോഴും അന്ധനായ പിതാവിനേയും, മാതാവിനേയും ക്രൂരമായി മർദ്ദിച്ചിരുന്നതായും പറയപ്പെടുന്നു. കുട്ടികൾക്ക് വെള്ളം പോലും കൊടുക്കാതെ മുറിയിൽ പൂട്ടിയിടുമായിരുന്നു. ഇതു സംബന്ധിച്ച് നിരവധി പരാതികൾ നിഷയും പിതാവും വിവിധ ഏജൻസികൾക്ക് നൽകിയിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP