Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഷ്ടിച്ച പൈപ്പ് കടത്താൻ കഷ്ണങ്ങളാകണം; തീവണ്ടി പാളത്തിൽ വച്ചാൽ ആറടിയുള്ള പൈപ്പ് മൂന്ന് കഷ്ണമാകും; കോഴിക്കോട് കുണ്ടായിത്തോടിലെ ട്രാക്കിൽ കണ്ട് പൈപ്പ് അട്ടിമറിയല്ല; പരിഭ്രാന്തിയുണ്ടാക്കിയത് കള്ളന്റെ ട്രിക്ക്

മോഷ്ടിച്ച പൈപ്പ് കടത്താൻ കഷ്ണങ്ങളാകണം; തീവണ്ടി പാളത്തിൽ വച്ചാൽ ആറടിയുള്ള പൈപ്പ് മൂന്ന് കഷ്ണമാകും; കോഴിക്കോട് കുണ്ടായിത്തോടിലെ ട്രാക്കിൽ കണ്ട് പൈപ്പ് അട്ടിമറിയല്ല; പരിഭ്രാന്തിയുണ്ടാക്കിയത് കള്ളന്റെ ട്രിക്ക്

കോഴിക്കോട്: മോഷ്ടിച്ച ഇരുമ്പ് പൈപ്പിനെ ചെറുതാക്കാൻ എന്താണ് മാർഗ്ഗം? റെയിൽവേ ട്രാക്കിൽ വച്ചാൽ മതി. ഒരു ട്രെയിൻ കടന്നു പോയാൽ ഇരുമ്പ് പൈപ്പ് മൂന്ന് കഷ്ണമാകും. ആറടി ഉയരുമുള്ള മോഷണവസ്തുവിനെ ആരു കാണതെ കൊണ്ടു പോവുകയും ചെയ്യാം. ഇതു തന്നെയാണ് ഹുസൈനും ചെയ്തത്. പക്ഷേ കളി കാര്യമായി. റെയിൽവേ ട്രാക്കിൽ പൈപ്പ് വച്ചതുകൊണ്ട് മാത്രം മോഷണക്കേസിൽ ഹൂസൈൻ അകത്താകുകയും ചെയ്തു.

കോഴിക്കോട് കുണ്ടായിത്തോടിലെ ട്രാക്കിൽ രണ്ട് ദിവസം മുമ്പാണ് പൈപ്പ് കണ്ടത്. ഇതോടെ തീവണ്ടി അട്ടിമറി ശ്രമമാണ് ഇതെന്ന ആക്ഷേപവും സജീവമായി. റെയിൽവേ പൊലീസും നല്ലളം പൊലീസും ഗൗരവത്തോടെ കേസ് അന്വേഷിച്ചു. ആറുമാസം മുമ്പ് ഇതേ സ്ഥലത്ത് പാളത്തിൽ ദ്വാരങ്ങൾ കണ്ടെത്തിയിരുന്നു. 34 ചെറു ദ്വാരങ്ങളാണ് പാളത്തിൽ അന്ന് കണ്ടെത്തിയത്. പാളം മുറിക്കാനുള്ള ശ്രമമായിരുന്നു അത്. അതിന് തൊട്ടടുത്താണ് പൈപ്പ് ഇട്ടത്. അതുകൊണ്ട് കൂടിയാണ് സംഭവം ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് സംശയിക്കാൻ കാരണം.

പാളത്തിൽ വിള്ളൽ വരുത്തയവരെ കണ്ടെത്തിയിരുന്നില്ല. ഇതുകൊണ്ടാണ് പൈപ്പ് വച്ച് അതേ സ്ഥലത്ത് ട്രയിൻ അട്ടിമറി ശ്രമം ഉണ്ടായതെന്നായിരുന്നു വിലയിരുത്തൽ. അതുകൊണ്ട് തന്നെ എല്ലാ സാധ്യകകളും അന്വേഷണ സംഘം പരിശോധിച്ചു. സ്ഥലത്തെ മാനസിക വിഭ്രാന്തിയുള്ള ആളുകളെ കുറിച്ചും പൊലീസ് അന്വേഷിച്ചു. ഇതിനിടെയിലാണ് ഹുസൈനിൽ അന്വേഷണം എത്തിയത്. ഇതോടെയാണ് റെയിൽവേ ട്രാക്കിലെ വിള്ളലിൽ കാര്യം വ്യക്തമായത്. റെയിൽവേ ട്രാക്കിൽ കണ്‌ടെത്തിയ പൈപ്പ് ഇയാൾ മോഷ്ടിച്ചതാണ്. പൈപ്പ് കഷ്ണങ്ങളാക്കി മുറിക്കുന്നതിനാണ് ഇയാൾ റെയിൽവേ ട്രാക്കിൽ പൈപ്പ് വച്ചത്. സംഭവത്തിൽ അട്ടിമറിയില്ലെന്നും പൊലീസ് അറിയിച്ചു.

പുലർച്ചെ രണ്ട് മുപ്പത്തിയഞ്ചിനും രണ്ട് അൻപതിനും ഇടയിലാണ് പൈപ്പ് പാളത്തിൽ കൊണ്ട് വച്ചതെന്ന് വ്യക്തമായിക്കഴിഞ്ഞു. കാരണം രണ്ടേ മുപ്പത്തിരണ്ടിന് ഈ പാളത്തിലൂടെ വെസ്റ്റ് കോസ്റ്റ് എക്‌സ് പ്രസ് കടന്നു പോയിരുന്നു. അതിന് ശേഷം രണ്ട് അൻപതോടെയാണ് ലൈറ്റ് എഞ്ചിന് അതുവഴി കടന്നു പോയത്. പൈപ്പ് കണ്ട ലോക്കോ പൈലറ്റ് സമ്പർക്ക കാന്തി എക്സ്‌പ്രസിലെ ഡ്രൈവറെ കാര്യമറിയിച്ചു. ഇതോടെ വേഗത കുറച്ച് സമ്പർക്കകാന്തി എക്സ്‌പ്രസ് വന്നു. ട്രെയിൻ നിറുത്തി പൈപ്പ് എടുത്ത് ഫറൂഖ് റെയിൽവേസ്റ്റേഷനിൽ നൽകി. എന്നാൽ സമ്പർക്കകാന്തി എക്സ്‌പ്രസ് കടന്നു പോകുമ്പോൾ പൈപ്പ് മുറിഞ്ഞു കിട്ടുകയെന്ന ലക്ഷ്യത്തോടെയാണ് പൈപ്പ് വച്ചതെന്നാണ് ഹുസൈൻ പറയുന്നത്.

ആറ് അടി നീളമുള്ള ഇരുപത് ഇഞ്ച് വീതിയുമുള്ള പൈപ്പ് പാളത്തിന് കുറുകെയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ട്രാക്കിലൂടെ ലൈറ്റ് എഞ്ചിൻ കടന്നുപോകുമ്പോഴാണ് പൈപ്പ് കണ്ടത്. പൈപ്പ് ശ്രദ്ധയിൽപ്പെട്ട ലോക്കോപൈലറ്റ് ഇത് റെയിൽവേ പൊലീസിനെ ഏൽപ്പിച്ചു. അതിനാൽ വലിയ ദുരന്തം ഒഴിവായി. തീവണ്ടിയെ മറിക്കാൻ പോന്നതായിരുന്നില്ല പൈപ്പെന്ന് അന്നേ അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ വേഗതയിൽ തീവണ്ടി എത്തിയാൽ എന്തും സംഭവിക്കാം. പൈപ്പ് തെറിച്ച് അടുത്തുള്ള വീട്ടിലേക്ക് വീണും അപകടങ്ങൾ ഉണ്ടാകാം. ഭയപ്പാടുണ്ടാക്കു എന്ന ലക്ഷ്യത്തോടെ ആരോ ചെയ്തതായിരുന്നു ഇതെന്നായിരുന്നു നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP