Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'തലയ്ക്ക് വെളിവില്ലാത്ത ഒരു മന്ത്രിയാണ് കേരളത്തിൽ വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന് പികെ കൃഷ്ണദാസ്; 'അയാളുടെ പേരൊന്നും താൻ പറയുന്നില്ല, അമ്പലത്തിലും പള്ളിയിലുമൊക്കെ അതുണ്ട്; കുതിരവട്ടത്തോ ഊളമ്പാറയിലോ കൊണ്ടുപോകേണ്ട ആളെ മന്ത്രിയാക്കിയാൽ സംഭവിക്കുന്നതാണ് കേരളത്തിൽ സംഭവിച്ചതെന്നും' കൃഷ്ണദാസിന്റെ പരിഹാസം

'തലയ്ക്ക് വെളിവില്ലാത്ത ഒരു മന്ത്രിയാണ് കേരളത്തിൽ വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന് പികെ കൃഷ്ണദാസ്; 'അയാളുടെ പേരൊന്നും താൻ പറയുന്നില്ല, അമ്പലത്തിലും പള്ളിയിലുമൊക്കെ അതുണ്ട്; കുതിരവട്ടത്തോ ഊളമ്പാറയിലോ കൊണ്ടുപോകേണ്ട ആളെ മന്ത്രിയാക്കിയാൽ സംഭവിക്കുന്നതാണ് കേരളത്തിൽ സംഭവിച്ചതെന്നും' കൃഷ്ണദാസിന്റെ പരിഹാസം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തലയ്ക്ക് വെളിവില്ലാത്തയാളാണ് കേരളത്തിന്റെ വൈദ്യുതിമന്ത്രിയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. അയാളെ ഉടൻതന്നെ ഭ്രാന്താശുപത്രിയിൽ ആക്കണമെന്നും കൃഷ്ണദാസിന്റെ വിവാദ പരാമർശം. തിരുവനന്തപുരത്ത് നടന്ന എസ്‌ജെഡി - ആർഎൽഎസ്‌പി ലയന സമ്മേളനത്തിലായിരുന്നു കൃഷ്ണദാസിന്റെ പരാമർശം.

തലയ്ക്ക് വെളിവില്ലാത്തയാളാണ് കേരളത്തിന്റെ വൈദ്യുതിമന്ത്രി. അയാളുടെ പേരൊന്നും താൻ പറയുന്നില്ല, അമ്പലത്തിലും പള്ളിയിലുമൊക്കെ അതുണ്ട്. കുതിരവട്ടത്തോ ഊളമ്പാറയിലോ കൊണ്ടുപോകേണ്ട ആളെ മന്ത്രിയാക്കിയാൽ സംഭവിക്കുന്നതാണ് കേരളത്തിൽ സംഭവിച്ചത്. സർക്കാരിന്റെ അജ്ഞതയും അഹങ്കാരവും കൊണ്ടാണ് കേരളത്തിൽ പ്രളയം ഉണ്ടായത്. 31 അണക്കെട്ടും ഒരേ സമയം തുറന്നുവിടാൻ വൈദ്യുതി മന്ത്രി പറഞ്ഞതുകൊണ്ടാണ് പ്രളയം ഉണ്ടായത്. അയാൾക്ക് അണക്കെട്ടെന്താണ് വെള്ളമെന്താണ് പ്രളയമെന്താണ് എന്നറിയില്ല, പി കെ കൃഷ്ണദാസ് പറഞ്ഞു.

അജ്ഞതയും അറിവില്ലായ്മയും കൊണ്ടാണ് ഇത്രയും മനുഷ്യജീവനുകൾ പൊലിഞ്ഞതെന്ന് പി കെ കൃഷ്ണദാസ് ആരോപിച്ചു. നിരവധി കുടുംബങ്ങളെ സർക്കാർ അനാഥമാക്കി. ജനങ്ങളുടെ ഉപജീവന മാർഗ്ഗങ്ങളും കന്നുകാലികളും നഷ്ടമാക്കിയത് സർക്കാരാണ്. പ്രളയബാധിതർക്ക് കൊടുക്കാനിരുന്ന പതിനായിരം രൂപയുടെ കിറ്റ് വരെ മുക്കിയെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP