Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് നിരോധനം നിലവിൽ വരിക ജനുവരി ഒന്ന് മുതൽ; നിരോധനം പ്ലാസ്റ്റിക് ക്യാരിബാഗുകൾ, മാലിന്യം കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ബാഗുകൾ, വലിയ കുപ്പികൾ എന്നിവയ്ക്ക്; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്താനും മന്ത്രിസഭാ തീരുമാനം

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് നിരോധനം നിലവിൽ വരിക ജനുവരി ഒന്ന് മുതൽ; നിരോധനം പ്ലാസ്റ്റിക് ക്യാരിബാഗുകൾ, മാലിന്യം കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ബാഗുകൾ, വലിയ കുപ്പികൾ എന്നിവയ്ക്ക്; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്താനും മന്ത്രിസഭാ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കും കേരളത്തിൽ നിരോധനം ഏർപ്പെടുത്തും. ഇത്തരം ഉൽപ്പനങ്ങളുടെ ഉൽപ്പാദനവും വിപണനവും ഉപഭോഗവും ജനുവരി ഒന്നുമുതൽ നിരോധിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്താനും തീരുമാനിച്ചു. പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക്കുകൾ എന്ന് വിലയിരുത്തിയാണ് ഇവയെ നിരോധിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

കവർ, പാത്രം, കുപ്പികൾ എന്നിവ നിരോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫലത്തിൽ നിത്യനേ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകൾ,
മാലിന്യം കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ബാഗുകൾ, വലിയ കുപ്പികൾ എന്നിവയ്ക്ക് നിരോധനം വരും. 300 മില്ലി ലിറ്ററിന് മുകളിലുള്ള പ്ലാസ്റ്റിക് കുപ്പികളും ഉപയോഗിക്കാൻ സാധിക്കില്ല.

നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്താനാണ് തീരുമാനം. ആദ്യമായി നിയമം ലംഘിക്കുന്നവരിൽ നിന്ന് 10000 രൂപ പിഴയായി ഈടാക്കും. ആവർത്തിച്ചാൽ 50,000 രൂപ പിഴ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്. മിൽമയ്ക്കും ബിവറേജസ് കോർപ്പറേഷനും മാത്രമാണ് ഇതിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. മിൽമയും ബിവറേജസ് കോർപ്പറേഷനും ഉപയോഗിച്ച കുപ്പികൾ തിരിച്ചെടുക്കണമെന്ന വ്യവസ്ഥയിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. കുപ്പികൾ തിരികെ നൽകുന്ന ഉപഭോക്താവിന് പണം നൽകണമെന്നും മന്ത്രിസഭാ യോഗം നിർദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP