Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിഎൽസി ചർച്ച വീണ്ടും പരാജയപ്പെട്ടു; ഇടക്കാല ആശ്വാസം വേണ്ടെന്നു തൊഴിലാളികൾ; നിരാഹാര സമരം ആരംഭിക്കാൻ യൂണിയനുകളുടെ നീക്കം; സമരക്കാർ മൂന്നാർ - തേനി ദേശീയപാത ഉപരോധിച്ചു

പിഎൽസി ചർച്ച വീണ്ടും പരാജയപ്പെട്ടു; ഇടക്കാല ആശ്വാസം വേണ്ടെന്നു തൊഴിലാളികൾ; നിരാഹാര സമരം ആരംഭിക്കാൻ യൂണിയനുകളുടെ നീക്കം; സമരക്കാർ മൂന്നാർ - തേനി ദേശീയപാത ഉപരോധിച്ചു

തിരുവനന്തപുരം: മൂന്നാർ തോട്ടം തൊഴിലാളി സമരം പരിഹരിക്കാൻ ചേർന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി ചർച്ച വീണ്ടും പരാജയപ്പെട്ടു. ദിവസവേതനം 500 രൂപയെന്ന തൊഴിലാളികളുടെ ആവശ്യം തോട്ടമുടമകൾ അംഗീകരിക്കാതിരുന്നതിനെ തുടർന്നാണ് ചർച്ച തീരുമാനമാകാതെ പിരിഞ്ഞത്.

ഇടക്കാലാശ്വാസം പ്രഖ്യാപിക്കാനുള്ള സർക്കാർ തീരുമാനം യൂണിയനുകളും അംഗീകരിച്ചില്ല. ഇതോടെ ഇനിയുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി ഷിബു ബേബിജോൺ പറഞ്ഞു.

അതിനിടെ, ആവശ്യങ്ങൾ അംഗീകരിക്കാത്ത നടപടിയിൽ പ്രതിഷേധിച്ചു നിരാഹാര സമരത്തിന് ഒരുങ്ങുകയാണ് യൂണിയനുകൾ. സമരക്കാർ മൂന്നാർ-തേനി ദേശീയ പാത ഉപരോധിക്കുകയും ചെയ്തു.

മൂന്നാർ പാക്കേജിന് നേരത്തെ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ആരോഗ്യ ഇൻഷുറൻസ് അടക്കമുള്ള പാക്കേജിനാണ് അംഗീകരം നൽകിയത്. തൊഴിലാളികൾക്ക് കൂലി കൂട്ടി നൽകാനുള്ള ശുപാർശയും മന്ത്രിസഭ മുന്നോട്ട് വെയ്ക്കുന്നുണ്ട്. മൂന്നാർ സമരം സംബന്ധിച്ച് ലേബർ കമ്മീഷന്റെ നിർദ്ദേശങ്ങൾക്കും മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. നവംബർ ഒൻപതിനുശേഷമെ ഇനി ഇക്കാര്യത്തിൽ വീണ്ടും ചർച്ചയുണ്ടാകുവെന്നും, 2006ലെ വിജ്ഞാപനം തന്നെ കോടതി സ്‌റ്റേ ചെയ്തിരിക്കുന്നതിനാൽ കൂലി വർധനയിൽ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ ആകില്ലെന്നും തൊഴിൽവകുപ്പ് മന്ത്രി വ്യക്തമാക്കി.

ഇന്നത്തെ പിഎൽസി ചർച്ചയിലും തീരുമാനം ഉണ്ടാകാത്തതിനാലാണു സമരക്കാരും, പൊമ്പിളൈ ഒരുമൈ പ്രവർത്തകരും മൂന്നാർ-തേനി ദേശീയപാത ഉപരോധിച്ചത്. എല്ലാവരും ചേർന്ന് തങ്ങളെ ചതിക്കുകയായിരുന്നുവെന്നും ഇനി കാത്തിരിക്കാൻ സാധിക്കില്ലെന്നും ഉടൻ തീരുമാനമുണ്ടാകണമെന്നുമാണ് സമരക്കാരുടെ ആവശ്യം. സമരം ശക്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തകരും അറിയിച്ചു.

നിർണ്ണായകമായ മൂന്നു പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗങ്ങൾ പരാജയപ്പെട്ടിരുന്നു. ഇന്നത്തെ യോഗത്തിൽ തീരുമാനം ആകുമെന്നായിരുന്നു കരുതിയിരുന്നത്. ഇതെല്ലാം മൂന്നാറിലെ തോട്ടമേഖലയിലെ പ്രശ്‌ന പരിഹാരത്തിൽ നിർണ്ണായകമാകുമായിരുന്ന ഇന്നത്തെ യോഗമാണ് വീണ്ടും തീരുമാനമാകാതെ പരാജയപ്പെട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP