Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചിയിലും പറവൂരിലും വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത് പ്ലസ് ടു പരീക്ഷിയിൽ തോറ്റതിന്; പറവൂരിൽ പുഴയിൽ ചാടി മരിച്ചത് പറവൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനി അതുല്യ; പെരിങ്ങോട് ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥിനി ഭവ്യ മരിച്ചത് തീകൊളുത്തി

കൊച്ചിയിലും പറവൂരിലും വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത് പ്ലസ് ടു പരീക്ഷിയിൽ തോറ്റതിന്; പറവൂരിൽ പുഴയിൽ ചാടി മരിച്ചത് പറവൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനി അതുല്യ; പെരിങ്ങോട് ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥിനി ഭവ്യ മരിച്ചത് തീകൊളുത്തി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പറവൂരിലും കൊച്ചിയിലും വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്തത് പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടതിന്റെ പേരിൽ. പറവൂർ സ്വദേശിനിയായ വിദ്യാർത്ഥിനി പുഴയിൽ ചാടിയും പിലാക്കാട്ടിരി സ്വദേശിനിയായ വിദ്യാർത്ഥിനി തീകൊളുത്തിയുമാണ് ആത്മഹത്യ ചെയ്തത്. പറവൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനി അതുല്യയാണ് മരിച്ചത്.പരീക്ഷാ ഫലം വന്ന ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ അതുല്യ കുറ്റിച്ചിറ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു. പരിസരവാസികൾ സംഭവമറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്‌സുമെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

പ്ലസ് വണ്ണിൽ നല്ല മാർക്ക് നേടിയിരുന്ന അതുല്യ സമീപകാലത്താണ് പഠനത്തിൽ പിന്നോട്ടു പോയതെന്ന് അദ്ധ്യാപകർ പറയുന്നു. അതുല്യയുടെ അച്ഛൻ ബാബുരാജും അമ്മ റീനയും വിവാഹമോചനം നേടി വേറെ കല്യാണം കഴിച്ചിരുന്നു. ഇരുവർക്കുമൊപ്പം മാറിമാറിനിന്നാണ് അതുല്യ കഴിഞ്ഞിരുന്നത്.പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

പിലാക്കാട്ടിരി പൂവക്കൂട്ടത്തിൽ ബാലകൃഷ്ണന്റെ മകൾ ഭവ്യയാണ് മരിച്ച മറ്റൊരു വിദ്യാർത്ഥിനി. ദേഹത്ത് തീകൊളുത്തിയായിരുന്നു ഭവ്യ ആത്മഹത്യ ചെയ്തത്. പെരിങ്ങോട് ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ഭവ്യ.  ഇംഗ്ലീഷിന് പരാജയപ്പെട്ടതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP